പന്തീരാങ്കാവ് യുഎപിഎ കേസ് ; അലന്‍റെയും താഹയുടെയും ജാമ്യം റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷുഹൈബിന്‍റെയും താഹ ഫസലിന്‍റെയും ജാമ്യം ഹൈക്കോടതി റദ്ദാക്കി. ജാമ്യം അനുവദിച്ചുകൊണ്ടുള്ള എന്‍ഐഎ കോടതിയുടെ തീരുമാനം തെറ്റാണെന്നും ഹൈക്കോടതി വിധിച്ചു. താഹ ഫസല്‍ ഉടന്‍ കോടതിയില്‍ കീഴടങ്ങണം. അലന്‍ ചികിത്സയിലായതിനാല്‍ ഉടന്‍ ഹാജരാകേണ്ട. വിചാരണ ഒരു വര്‍ഷത്തിനകം തീര്‍ക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒന്‍പതിനാണ് അലനും താഹയ്ക്കും കൊച്ചിയിലെ എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചത്. ഈ ഉത്തരവ് ചോദ്യം ചെയ്താണ് എന്‍ഐഎ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. വിചാരണക്കോടതിയുടെ നടപടി വസ്തുതകള്‍ പരിശോധിക്കാതെയാണെന്നും പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നുമായിരുന്നു ഹര്‍ജിയില്‍ എന്‍ഐഎയുടെ വാദം.

2019 നവംബര്‍ ഒന്നിനാണ് അലനെയും, താഹയെയും പോലീസ് അറസ്റ്റ് ചെയ്യുന്നത്. യുഎപിഎ ചുമത്തിയ കേസില്‍ അന്വേഷണം പിന്നീട് എന്‍ഐഎ സംഘം ഏറ്റെടുക്കുകയായിരുന്നു. പ്രതികളുടെ പക്കല്‍ നിന്നും മാവോയിസ്റ്റ് ലഘുലേഖകളും പുസ്തകങ്ങളും കണ്ടെടുക്കുകയും ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....