പത്തനംതിട്ട ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്‍റെ പ്രവര്‍ത്തനം ഇനി മുതല്‍ പുതിയ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്‍റെ പ്രവര്‍ത്തനം ഇനി മുതല്‍ പുതിയ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലില്‍. ഓഫീസിന്‍റെ പ്രവര്‍ത്തന ഉദ്ഘാടനം വീണാ ജോര്‍ജ് എം.എല്‍.എ നിര്‍വഹിച്ചു. പഴയ കെ.എസ്.ആര്‍.ടി.സി കെട്ടിടത്തിലായിരുന്നു നേരത്തെ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്.

ഷോപ്പിംഗ് കോംപ്ലക്‌സ് ഉള്‍പ്പെടെയുള്ള പുതിയ കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടന്നു വരുകയാണെന്ന് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് ഉദ്ഘാടനം ചെയ്ത് എം.എല്‍.എ പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതോടെ ജില്ലയുടെ പ്രധാന വികസന പദ്ധതിയായി ടെര്‍മിനല്‍ മാറുമെന്നും എം എല്‍ എ പറഞ്ഞു. പഴയ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നാണ് പുതിയ ടെര്‍മിനല്‍ യാഥാര്‍ഥ്യമാകുന്നത്.

പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.സക്കീര്‍ ഹുസൈന്‍, കൗണ്‍സിലര്‍മാരായ ഷമീര്‍, അജിത് കുമാര്‍, സുമേഷ് ബാബു, എന്‍.സി.പി ജില്ലാ പ്രസിഡന്റ് മാത്യു ജോര്‍ജ്, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ റോയ് ജേക്കബ്, സൂപ്രണ്ട് ഏലിയാമ്മ സി.ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം : കര്‍മ്മ 2.0 പദ്ധതിക്ക് ജില്ലയില്‍ തുടക്കം

0
പത്തനംതിട്ട: ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി...

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...

എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടിക്ക് – പദ്ധതിക്ക് മങ്ങാരം ഗവ.യു.പി...

0
പന്തളം:  വിദ്യാർത്ഥികളിൽ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ലെെബ്രറി കൗൺസിൽ പൊതു...

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന്‌ കേന്ദ്ര...

0
തിരുവനന്തപുരം : പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍...