സിനിമ തിയറ്ററുകൾ തുറക്കുന്ന വിഷയത്തിൽ തിയറ്ററുടമകളുടെ യോഗം നാളെ ചേരും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സിനിമ തിയറ്ററുകൾ തുറക്കുന്ന വിഷയത്തിൽ അനിശ്ചിതത്വം നിൽക്കെ തിയറ്ററുടമകളുടെ യോഗം നാളെ ചേരും. ആവശ്യപ്പെട്ട ഇളവുകൾ ലഭിക്കുന്നതിനു മുൻപ് തിയറ്റർ തുറക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും. ചൊവ്വാഴ്ച ഫിലിം ചേംബറും യോഗം ചേരും. നാളെ മുതൽ സിനിമ തീയറ്ററുകൾ തുറക്കാൻ സംസ്ഥാന സർക്കാർ ആനുമതി നൽകിയെങ്കിലും പ്രദർശനം പുനരാരംഭിക്കാൻ സാധ്യതയില്ല.

ജനുവരി അഞ്ചിന് റിലീസ് ചെയ്യാൻ ചിത്രങ്ങൾ ഇല്ലെന്നതാണ് ആദ്യത്തെ പ്രശ്‌നം. ദീർഘനാളായി തിയറ്റർ ഉടമകൾ സർക്കാരിനോട് ആവശ്യപ്പെടുന്ന സഹായ പാക്കേജ്, വൈദ്യുതി ഫിക്‌സഡ് ചർജ് – വിനോദ നികുതി ഒഴിവാക്കൽ എന്നിവയിൽ തീരുമാനമുണ്ടായിട്ടില്ല. ഇതോടൊപ്പം തിയറ്ററുടമകൾ നൽകാനുള്ള 14 കോടിയോളം രൂപ ലഭിക്കാതെ ചിത്രങ്ങൾ നൽകേണ്ടതില്ലെന്നാണ് നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും നിലപാട്.

തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് നാളെ എക്‌സിക്യൂട്ടീവ് യോഗത്തിൽ തുടർനടപടികൾ തീരുമാനിക്കും. ബുധനാഴ്ച വിവിധ സംഘടന പ്രതിനിധികളുമായി ഫിലിം ചേംബറും ചർച്ച നടത്തും. മരയ്ക്കാർ അറബിക്കടലിലെ സിംഹം, തുറമുഖം, മാലിക് തുടങ്ങിയ താരചിത്രങ്ങൾ മാർച്ച്, മെയ് മാസങ്ങളിൽ റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യം പൂർത്തിയായ മമ്മൂട്ടിയുടെ ദി വൺ , ജയസൂര്യയുടെ വെള്ളം തുടങ്ങിയ സിനിമകളുടെ റിലീസ് തീരുമാനിച്ചിട്ടില്ല. പത്തുമാസമായി അടഞ്ഞുകിടന്ന തിയറ്ററുകളിൽ പലയിടത്തും പ്രദർശനത്തിനായി അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്. വിജയ്‌യുടെ തമിഴ് ചിത്രം മാസ്റ്റേഴ്‌സ് ആവും ഒരുപക്ഷേ കേരളത്തിൽ തിയറ്ററുകൾ പുരാരംഭിക്കുമ്പോൾ ആദ്യം പ്രദർശിപ്പിക്കുന്ന ചിത്രം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...