കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത് പ്രതി രാഹുൽതന്നെ. ഞായറാഴ്ച പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതായി പോലീസ് പറഞ്ഞു. കുറച്ചുകൂടി സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്ന ഡോക്ടറുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ നാലുമണിയോടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഈ ആശുപത്രിയിലെ ഡോക്ടർ പെൺകുട്ടിയുടെ സ്ഥിതി മോശമാണെന്നും ആറുമണിക്കൂറോളം നിരീക്ഷണത്തിൽ കഴിയണമെന്നും നിർദേശിച്ചു. എന്നാൽ, അത് ലംഘിച്ച് രാഹുൽ പെൺകുട്ടിയുമായി പോകുകയായിരുന്നെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയം പെൺകുട്ടി അബോധാവസ്ഥയിലായിരുന്നെന്ന് ചികിത്സിച്ച ഡോക്ടർ പോലീസിനോട് വ്യക്തമാക്കി. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോൾ വീണതാണെന്ന് രാഹുൽ പറഞ്ഞെന്നും ഡോക്ടർമാർ അന്വേഷണസംഘത്തോട് പറഞ്ഞിട്ടുണ്ട്. രണ്ട് ഡോക്ടർമാരിൽനിന്നുകൂടി വിവരങ്ങൾ ശേഖരിക്കാനുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























