Sunday, April 6, 2025 11:16 pm

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇനി പാരസെറ്റാമോള്‍ നല്‍കില്ലെന്ന് മെഡിക്കല്‍ സ്റ്റോറുകള്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇനി പാരസെറ്റാമോള്‍ നല്‍കില്ലെന്ന് മെഡിക്കല്‍ സ്റ്റോറുകള്‍. പാരസെറ്റാമോളിനു നിയന്ത്രണമേര്‍പ്പെടുത്താന്‍ പ്രധാന കാരണം രാജ്യത്തെ കോവിഡ് സാഹചര്യമാണ്. മഴക്കാലം തുടങ്ങിയതോടെ പനിയും ജലദോഷവും പിടിപെടുന്നവരുടെ എണ്ണം കൂടുന്നു. അതേസമയം മെഡിക്കല്‍ സ്റ്റോറിലെ കൗണ്ടര്‍ വില്‍പനയ്ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഡോക്ടറെ കാണാതെ ഇപ്പോള്‍ മരുന്നു കിട്ടില്ലെന്നതാണ്  സ്ഥിതിയി.

കോവിഡിന്റെ പ്രധാന ലക്ഷണം പനി, തൊണ്ടവേദന, ചുമ, ജലദോഷം എന്നിവയാണ്.  ഇതാണ് പാരാസെറ്റാമോള്‍ നിയന്ത്രണത്തിന്റെ അടിസ്ഥാനം. കോവിഡ് ഉള്ളവര്‍ പനിയാണെന്നു കരുതി പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ കഴിക്കുകയും തുടര്‍ന്ന് ശരീരോഷ്മാവു കുറയുമ്പോള്‍ പുറത്തിറങ്ങി നടക്കുകയും ചെയ്യുന്നതു രോഗവ്യാപനം വര്‍ധിപ്പിക്കുമെന്ന ആശങ്കയാണ് ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇനി പാരസെറ്റാമോള്‍ നല്‍കില്ലെന്ന തീരുമാനിത്തിലെത്തിയത്.

പനി ഉള്‍പ്പെടെ ചെറിയ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ കുറിപ്പടി ഇല്ലാതെ നല്‍കരുതെന്ന പൊതുനിര്‍ദേശം ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം നല്‍കിയിട്ട് നാലു മാസമായി. ഇതു സംബന്ധിച്ചു മരുന്നു വിതരണക്കാര്‍ക്കും വ്യാപാരികള്‍ക്കും ഈ രംഗത്തെ സംഘടനകള്‍ക്കും വാക്കാലുള്ള നിര്‍ദേശം മാത്രമാണ് ആദ്യം ലഭിച്ചത്. അതിനാല്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ നിയന്ത്രണം പൂര്‍ണ തോതില്‍ പാലിച്ചിരുന്നില്ല. എന്നാല്‍ കോവിഡ് വ്യാപനം ഉയരാന്‍ തുടങ്ങിയതോടെ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം കര്‍ശന നിരീക്ഷണം ആരംഭിക്കുകയും നിയന്ത്രണം കടുപ്പിക്കുകയുമായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തമിഴ് ഭാഷയെ സ്നേഹിക്കുന്നുണ്ടെങ്കിൽ തമിഴിൽ ഒപ്പിടണമെന്ന് നരേന്ദ്ര മോദി

0
തമിഴ്നാട് : ഭാഷാപ്പോരിൽ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്നാട്ടിലെ നേതാക്കൾ തനിക്ക്...

ഗർഭസ്ഥ ശിശുവിന്റെ അവകാശ സംരക്ഷണത്തിന് വനിതാ ഡോക്ടറുടെ നിയമപോരാട്ടം ലോകാരോഗ്യ ദിനത്തിൽ ശ്രദ്ധ നേടുന്നു

0
മലപ്പുറം : ഗർഭസ്ഥ ശിശുവിന്റെ അവകാശ സംരക്ഷണത്തിന് വനിതാ ഡോക്ടറുടെ നിയമപോരാട്ടം...

സി ഐ ടി യു പന്തളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടപ്രഥമൻ ചലഞ്ച് നടത്തി

0
പന്തളം: സി ഐ ടി യു പത്തനംതിട്ട ജില്ല കമ്മിറ്റി ഓഫീസ്...

തുമ്പമൺ ഭദ്രാസന പ്രാർത്ഥനയോഗം നേതൃസംഗമം നടത്തി

0
  കുമ്പഴ: മലങ്കര ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസന പ്രാർത്ഥനയോഗം നേതൃസംഗമം പാലമൂട്...