പാറയ്ക്കൽ തീർത്ഥാടനം 17ന് ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശ്രീനാരായണ ധർമ്മസേവാ സംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ രണ്ടാമത് പാറയ്ക്കൽ തീർത്ഥാടനവും ഗുരുദേവന്റെ പാറയ്ക്കൽ സന്ദർശനത്തിന്റെ 110-ാമത് വാർഷികവും 17 മുതൽ 21വരെ നടക്കും. 17ന് രാവിലെ 10.30ന് രണ്ടാമത് തീർത്ഥാടന സമ്മേളനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിക്കും. നവീകരിച്ച പുണ്യതീർത്ഥ മണ്ഡപത്തിലും ആൽത്തറയിലും എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപം തെളിക്കും. എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ ചെയർമാൻ ഹരിലാൽ, കൺവീനർ അനിൽ പി.ശ്രീരംഗം, പന്തളം യൂണിയൻ സെക്രട്ടറി ഡോ.എ.വി.ആനന്ദരാജ്, കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു, ചേപ്പാട് യൂണിയൻ പ്രസിഡന്റ് സലീംകുമാർ, തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ.എസ്.ഉഴത്തിൽ, പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി.അനിൽ കുമാർ എന്നിവർ പ്രസംഗിക്കും. ശ്രീനാരായണ ധർമ്മസേവാ സംഘം ട്രസ്റ്റ് പ്രസിഡന്റ് കെ.എൻ.ഭദ്രൻ സ്വാഗതവും എസ്.എൻ.ഡി.പി യോഗം പാറയ്ക്കൽ ശാഖാ പ്രസിഡന്റ് ശ്രീകുമാരി നന്ദിയും പറയും.

വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന തീർത്ഥാടന സമ്മേളനം കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്യും. കോട്ടയം ഗുരുനാരായണ സേവാനികേതൻ ആചാര്യൻ കെ.എൻ.ബാലാജി അദ്ധ്യക്ഷത വഹിക്കും. ചക്കുളത്തുകാവ് ഭഗവതീക്ഷേത്രം ട്രസ്റ്റ് മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. എ.പി.ജെ.അബ്ദുൾകലാം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി കെ.എച്ച് ഷാജഹാൻ റാവുത്തർ, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം നടരാജൻ എന്നിവർ പ്രസംഗിക്കും. പാറയ്ക്കൽ എസ്.എൻ.ഡി.എസ് ട്രസ്റ്റ് പ്രസിഡന്റ് കെ.എൻ.ഭദ്രൻ സ്വാഗതവും എസ്.എൻ.ഡി.പിയോഗം പാറയ്ക്കൽ ശാഖാ സെക്രട്ടറി എൻ.മോഹനൻ നന്ദിയും പറയും. വൈകിട്ട് 4ന് നിമിഷാ ബിജിലാഷ് പ്രഭാഷണം നടത്തും. 5ന് ഗുരുനാരായണ ഭജനാമൃതം. രാത്രി 8ന് സംഗീത സംഗമം എന്നിവ നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ സമ്മേളനങ്ങൾ നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...