പാറക്കടവ് പാലം : ടെന്‍ഡര്‍ മന്ത്രിസഭ അംഗീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പാറക്കടവ് പാലത്തിന്റെ 22 ശതമാനം അധികരിച്ച ടെന്‍ഡറിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി മാത്യു ടി. തോമസ് എം എല്‍ എ അറിയിച്ചു. പാലത്തിന്റെ സമാന്തര പാതയ്ക്കുള്ള സ്ഥലമെടുപ്പ് പൂര്‍ത്തീകരിച്ചു. മല്ലപ്പള്ളി ജംഗ്ഷനില്‍ നിന്നും മൂന്നു കിലോമീറ്റര്‍ മാറി മണിമലയാറിന് കുറുകെയാണ് പാറക്കടവ് പാലം വിഭാവനം ചെയ്തിട്ടുള്ളത്. കീഴ്വായ്പൂരിലെ കോട്ടയം- കോഴഞ്ചേരി റോഡും പരിയാരം ഭാഗത്തെ മൂശാരിക്കവല- കോമളം റോഡും തമ്മിലാണ് പാലം ബന്ധിപ്പിക്കുന്നത്. പാലം യാഥാര്‍ത്ഥ്യമായാല്‍ ഇരുവശത്തുമുള്ള ജനങ്ങള്‍ക്ക് മല്ലപ്പള്ളി ജംഗ്ഷനിലെ തിരക്ക് ഒഴിവാക്കി തിരുവല്ല, ചെറുകോല്‍പ്പുഴ, കോഴഞ്ചേരി എന്നീ സ്ഥലങ്ങളില്‍ എത്തിച്ചേരുവാന്‍ സാധിക്കും.

പാലത്തിന്റെ നീളം 111 മീറ്ററും, പരിയാരം ( മല്ലപ്പള്ളി) ഭാഗത്തെ അപ്രോച്ച് റോഡിന് 155 മീറ്റര്‍ നീളവും, കീഴുവായ്പൂര്‍ ഭാഗത്തെ അപ്രോച്ച് റോഡിന് 11.3 മീറ്റര്‍ നീളവുമാണുള്ളത്. മല്ലപ്പള്ളി ഭാഗത്ത് സര്‍വീസ് റോഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏഴര മീറ്റര്‍ വീതിയില്‍ വാഹന ഗതാഗതത്തിനുള്ള റോഡും ഇരുവശത്തും ഒന്നര മീറ്റര്‍ വീതിയുള്ള നടപ്പാതയും ഉള്‍പ്പെടെ 11 മീറ്ററാണ് പാലത്തിന്റെ വീതി. 28 മീറ്റര്‍ നീളമുള്ള നാല് സ്പാനുകളാണ് പാലത്തിനുളളത്. സ്ഥലമെടുപ്പിന് ചിലവായത് കൂടാതെ 11.2 കോടി രൂപയ്ക്കാണ് നിര്‍മാണം നടത്തുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...