ശബരിമലയിൽ സമാന്തര വൈദ്യുത പദ്ധതി ; സാധ്യത പരിശോധിക്കാൻ ദേവസ്വം ബോർഡ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമലയിലേക്ക് പുതിയ സമാന്തര വൈദ്യുതി ലൈനെത്തിക്കാനുള്ള പദ്ധതി മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി നടപ്പാക്കാനുള്ള സാധ്യത പരിശോധിക്കാൻ ദേവസ്വം ബോർഡ്. കെഎസ്ഇബി നിർദേശിച്ച പദ്ധതിക്ക് 100 കോടിയോളം രൂപ ചെലവു വരും. നിലവിൽ ദേവസ്വം ബോർഡിനോ കെഎസ്ഇബിക്കോ ഈ ചെലവ് പൂർണമായി വഹിക്കാൻ സാധിക്കില്ല. അതിനാൽ അടുത്ത തീർഥാടന കാലത്തിനു മുൻപായി പ്രധാന കേന്ദ്രങ്ങളിൽ ജനറേറ്റർ സൗകര്യമൊരുക്കാനാണു ബോർഡ് ലക്ഷ്യമിടുന്നത്. നിലവിൽ പമ്പ – ചെളിക്കുഴി ഭാഗത്ത് ജനറേറ്ററിൽ നിന്ന് വൈദ്യുതിയെത്തിക്കുന്നുണ്ട്.

സന്നിധാനത്തേക്കുള്ള പാതയിലും നിലയ്ക്കലിലും ഉൾപ്പെടെ ജനറേറ്ററുകൾ സ്ഥാപിക്കാനാണ് ദേവസ്വം ബോർഡ് ലക്ഷ്യമിടുന്നത്. 6 കോടിയോളം രൂപ ചെലവഴിച്ചാൽ ഈ ക്രമീകരണം നടപ്പാക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. മൂഴിയാറിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതിയാണ് പമ്പയിലും സന്നിധാനത്തും എത്തിക്കുന്നത്. നിലവിൽ ഒരു ലൈൻ മാത്രമാണുള്ളത്. ഈ ലൈനിൽ എന്തെങ്കിലും തകരാർ വന്നാൽ വൈദ്യുതി മുടങ്ങുന്ന സാഹചര്യമുണ്ട്. അതിനാലാണ് ശബരിമലയിലേക്ക് സമാന്തരമായി ഒരു ലൈൻ കൂടി വേണമെന്ന നിർദേശം കെഎസ്ഇബി ഉന്നയിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യൻ സംഘർഷം : യു എസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ യുദ്ധം അവസാനിക്കും ;...

0
വാഷിംഗ്‌ടൺ : പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെ ഇറാനുമായി ചർച്ചകൾക്ക് സാധ്യതയെന്ന് അമേരിക്കൻ...

ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും നടപടിയില്ല ; ഖാര്‍ഗെ അപമാനിക്കപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ ശക്തമായ പ്രതിഷേധത്തിന് കോണ്‍ഗ്രസ്

0
ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെയുണ്ടായ ജാതി അധിക്ഷേപത്തില്‍ ഉത്തരാഖണ്ഡ് പോലീസിന്റെ...

റിയാസിന് അനധികൃത സമ്പാദ്യം ; ദുബായിലേക്ക് പണം കടത്തിയെന്നും ഹവാല സംശയിക്കുന്നതായും ഇ.ഡി

0
തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ.മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ,...

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത ; രണ്ട് ജില്ലകളിൽ യെല്ലോ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതൽ മഴയെത്തിയേക്കും. ആലപ്പുഴ,...