ഉത്തേജക ചട്ടലംഘനം ; ഇന്ത്യയുടെ പാരാലിംപിക്‌സ് ചാമ്പ്യന്‍ പ്രമോദ് ഭഗത്തിന് വിലക്ക്‌

For full experience, Download our mobile application:
Get it on Google Play

പാരിസ് : ഇന്ത്യയുടെ പാരാലിംപിക്‌സ് ബാഡ്മിന്റണ്‍ താരം പ്രമോദ് ഭഗത്തിന് വിലക്കേര്‍പ്പെടുത്തി ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ (ബിഡബ്ല്യുഎഫ്). ഉത്തേജകമരുന്ന് വിരുദ്ധ ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. 18 മാസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ താരത്തിന് പാരിസ് പാരാലിംപിക്‌സ് നഷ്ടമാകും. 12 മാസത്തിനിടെ പ്രമോദ് ഭഗത്ത് മൂന്ന് തവണ ചട്ടം ലംഘിച്ചതായി 2024 മാര്‍ച്ച് ഒന്നിന് അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതിയുടെ ഉത്തേജക വിരുദ്ധ വിഭാഗം കണ്ടെത്തിയിരുന്നു. ഇതിനെതിരെ ജൂലൈ 29ന് താരം അപ്പീല്‍ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഈ അപ്പീല്‍ തള്ളുകയും ഉത്തേജക വിരുദ്ധ വിഭാഗത്തിന്റെ തീരുമാനം ശരിവെക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് ബിഡബ്ല്യുഎഫ് പ്രസ്താവനയിലൂടെ അറിയിച്ചത്.
ടോക്കിയോ പാരാലിംപിക്‌സില്‍ ബാഡ്മിന്റണ്‍ സ്വര്‍ണമെഡല്‍ ജേതാവാണ് പ്രമോദ്. എസ്എല്‍ 3 വിഭാഗത്തില്‍ ഗ്രേറ്റ് ബ്രിട്ടന്റെ ഡാനിയല്‍ ബെഥേലിനെ വീഴ്ത്തിയാണ് താരം ഒന്നാമതെത്തിയത്. പാരാലിംപിക് ബാഡ്മിന്റണില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമായിരുന്നു പ്രമോദിന്റേത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫോറസ്റ്റ് സ്റ്റേഷനിൽ അടിപിടി , ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഉൾപ്പെടെ രണ്ടുപേർക്ക് സസ്‌പെൻഷൻ

0
മലപ്പുറം: നിലമ്പൂർ എടക്കരയിൽ ഡ്യൂട്ടി സമയത്ത് മദ്യലഹരിയിൽ സഹപ്രവർത്തകരായ ഉദ്യോഗസ്ഥരെ...

തൃശൂര്‍ തളിക്കുളത്ത് ഓയില്‍ മില്ലില്‍ വൻ തീപിടിത്തം

0
തൃശൂര്‍: തളിക്കുളത്ത് ദേശീയപാതയുടെ സമീപത്ത് ഓയിൽ ആൻഡ് ഫ്‌ളൌർ മില്ലിൽ തീ...

എഞ്ചിൻ തകരാറിലായ ഉപ്പ് ലോറി നീരേറ്റുപുറം പാലത്തിൽ കുടുങ്ങി

0
എടത്വ: തൂത്തുക്കുടിയിൽ നിന്ന് ഉപ്പ് കയറ്റിവന്ന ചരക്ക് ലോറി എഞ്ചിൻ...

മത്സ്യബന്ധത്തിനുപോയി തിരികെവരുന്നതിനിടെ കടലിൽ വെച്ച് നെഞ്ചുവേദന ; മത്സ്യത്തൊഴിലാളി മരിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ കടലിൽ മത്സ്യബന്ധനത്തിനുപോയ മത്സ്യത്തൊഴിലാളി മരിച്ചു. ആലപ്പുഴ വാടയ്ക്കൽ തൈയിൽ...