പത്തനംതിട്ട : പല പാറമടകള്‍ക്കും ഇനി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. പത്തനംതിട്ട ജില്ലയിലെ ഏഴ് വില്ലേജുകള്‍ അതീവ പരിസ്ഥിതിലോല പ്രദേശമായി കേന്ദ്ര സര്‍ക്കാര്‍ കരട് വിജ്ഞാപനം പുറത്തിറക്കി. കോന്നി താലൂക്കിലെ അരുവാപ്പുലം, ചിറ്റാര്‍, സീതത്തോട്, തണ്ണിത്തോട് വില്ലേജുകളും റാന്നി താലൂക്കിലെ കൊല്ലമുള, പെരുനാട്, വടശ്ശേരിക്കര വില്ലേജുകളുമാണ് പട്ടികയിലുള്ളത്. ജൂലൈ 31 നാണ് ഇത് സംബന്ധിച്ച അസാധാരണ ഗസറ്റ് പുറത്തിറക്കിയത്. പൊതുജനങ്ങള്‍ക്ക് ആക്ഷേപമോ നിര്‍ദ്ദേശങ്ങളോ ഉണ്ടെങ്കില്‍ 60 ദിവസത്തിനുള്ളില്‍ അറിയിക്കാം. അതിനുശേഷമാകും അന്തിമ വിജ്ഞാപനം പുറത്തിറക്കുക. അതീവ പരിസ്ഥിതിലോല പ്രദേശമായി അന്തിമ വിജ്ഞാപനം വന്നുകഴിഞ്ഞാല്‍ ഈ പ്രദേശങ്ങളില്‍ ഒരു തരത്തിലുള്ള ഖനനവും അനുവദിക്കില്ല. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണവും ഉണ്ടാകും. എന്നാല്‍ നിശ്ചിത സ്ക്വയര്‍ ഫീറ്റില്‍ താഴെയുള്ള കെട്ടിടങ്ങള്‍ക്ക് ഇളവുകള്‍ ഉണ്ടാകും. നിലവിലുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും തടസ്സമില്ല. ചിറ്റാര്‍, വടശ്ശേരിക്കര വില്ലേജുകളില്‍ നിരവധി പാറമടകളും ക്രഷറുകളും നിലവിലുണ്ട്. പലതിന്റെയും പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. പുതിയ വിജ്ഞാപനം പുറത്തിറങ്ങിയാല്‍ കോടികള്‍ മുടക്കിയ ക്രഷറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ട് ഇതിനെ തടയിടുവാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. >>> തുടരും. ചിറ്റാറും വടശ്ശേരിക്കരയും വെട്ടിമാറ്റും : ഉദ്യോഗസ്ഥ – രാഷ്ട്രീയ – പാറമട ലോബി സജീവം.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1;