ഒ‍ാക്സിജൻ മാസ്ക് വലിച്ചെറിഞ്ഞു : മക്കളിൽനിന്ന് സംരക്ഷണം നൽകണമെന്ന് മാതാവിന്റെ പരാതി

For full experience, Download our mobile application:
Get it on Google Play

പാറശാല : മക്കളുടെ അക്രമത്തിൽ നിന്ന് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് 87 വയസ്സുള്ള മാതാവ്  പോലീസിൽ പരാതി നൽകി. ഉച്ചക്കട നെല്ലിവിള വീട്ടിൽ എട്ട് മക്കൾ ഉള്ള കമലമ്മ ആണ് നാല് മക്കൾക്ക് എതിരെ പെ‍ാഴിയൂർ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. 11 വർഷം മുമ്പ്  ഭർത്താവ് മരിച്ചതോടെ കമ്മലമ്മയും നാല് മക്കളും തമ്മിൽ സ്വത്ത് വീതം വെയ്പ് സംബന്ധിച്ച് തർക്കം ഉണ്ടായിരുന്നു.

പരാതികളെ തുടർന്ന് പോലീസ് ഇടപെട്ടാണ് നേരത്തെ ഒത്തുതീർപ്പ് നടത്തിയത്. വീണ്ടും ഉപദ്രവം തുടർന്നതോടെ ഇളയ മകളുടെ വീട്ടിൽ താമസിക്കുന്ന വയോധികയെ കഴിഞ്ഞ ദിവസം ഉപദ്രവിക്കുകയും ഒ‍ാക്സിജൻ മാസ്ക് വലിച്ചെറിയാനും മക്കൾ ശ്രമിച്ചു. ശ്വാസകോശങ്ങൾക്കു ശേഷി കുറവ് ഉള്ളതിനാൽ ഒ‍ാക്സിജൻ സിലിണ്ടർ വീട്ടിൽ സ്ഥാപിച്ചാണ് ജീവൻ നിലനിർത്തുന്നത്. മാതാവിനെ സഹായിക്കുന്ന മറ്റ് മക്കളെയും ഇവർ ഉപദ്രവിക്കുന്നതായി പരാതിയിൽ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനധികൃത സംഭരണം , 25,000 കിലോ പിടികൂടി

0
തിരുവനന്തപുരം: കളിയിക്കാവിളയിലെയും പാറശ്ശാല അതിര്‍ത്തിയിലെയും സ്വകാര്യ ഗോഡൗണുകളില്‍ അനധികൃതമായി സംഭരിച്ചിരുന്ന 25,000...

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...