അപൂര്‍വങ്ങളില്‍ അപൂര്‍വം … മാലിയില്‍ യുവതിക്ക്​ ഒറ്റപ്രസവത്തില്‍ ഒന്‍പതു കുഞ്ഞുങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ബമാകോ (മാലി): പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ യുവതിക്ക്​ ഒറ്റപ്രസവത്തില്‍ ഒന്‍പതുകുഞ്ഞുങ്ങള്‍. അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്​ ഒറ്റ പ്രസവത്തില്‍ ഒന്‍പതു കുഞ്ഞുങ്ങള്‍ ജനിക്കുന്നത്​.

25കാരിയായ ഹലീമ സിസെയാണ്​ ഇപ്പോള്‍ ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്​. ഗര്‍ഭിണിയായിരിക്കേ ഹലീമയുടെ വയറ്റില്‍ ഏഴുകുഞ്ഞുങ്ങളുണ്ടെന്ന്​ ഡോക്​ടര്‍മാര്‍ കണ്ടെത്തിയിരുന്നു. അള്‍ട്രസൗണ്ട്​ സ്​കാനിങ്​ പരിശോധനയില്‍ ഏഴുകുഞ്ഞുങ്ങളാണെന്ന്​ ഡോക്​ടര്‍മാര്‍ കരുതിയത്​. ഏഴു കുഞ്ഞുങ്ങള്‍ തന്നെ അപൂര്‍വമായതിനാല്‍ യുവതിയെ ആരോഗ്യ സംവിധാനങ്ങളുള്ള മൊറോ​ക്കോയിലെത്തിച്ച്‌​ പ്രത്യേക പരിചരണം നല്‍കുകയായിരുന്നു. ​

മൊറോക്കോയില്‍വെച്ച്‌​​ സിസേറിയനിലൂടെ കുഞ്ഞുങ്ങളെ പുറത്തെടുത്തതോടെ ഡോക്​ടര്‍മാര്‍ ഞെട്ടി. അഞ്ചു പെണ്‍കുഞ്ഞുങ്ങളും നാലു ആണ്‍കുട്ടികളുമാണ്​ ഹലീമക്ക്​ ജനിച്ചത്​​. കുഞ്ഞുങ്ങളും അമ്മയും ആരോഗ്യത്തോടെയിരിക്കുന്നതായി മാലി ആരോഗ്യമന്ത്രി അറിയിച്ചു. ഏതാനും ആഴ്ചകള്‍ക്ക്​ ശേഷം മാത്രമേ യുവതിയെയും കുഞ്ഞുങ്ങളെയും സ്വദേശ​ത്ത്​ എത്തിക്കൂവെന്നും മന്ത്രി പറഞ്ഞതായി എ.എഫ്​.പി റിപ്പോര്‍ട്ട്​ ചെയ്​തു. യുവതിയുടെ കൂടുതല്‍ വിവരങ്ങള്‍ വാര്‍ത്താ ഏജന്‍സികളോ അന്താരാഷ്ട്ര മാധ്യമങ്ങളോ സ്ഥിരീകരിച്ചിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ കേസിൽ ഭര്‍ത്താവ് പിടിയിൽ

0
കൊല്ലം: കൊട്ടിയത്ത് ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ കേസിൽ...

എലിമുള്ളുംപ്ലാക്കൽ ഏകത ചാരിറ്റബിൾ ട്രസ്റ്റിന്റെ ആറാം വാർഷികവും ഓണാഘോഷവും നടന്നു

0
കോന്നി : എലിമുള്ളുംപ്ലാക്കൽ ഏകത ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷവും...

തിരുവല്ലയില്‍ തട്ടുകടകളില്‍ നിന്നും പാചകവാതക സിലിണ്ടറുകള്‍ മോഷണം പോകുന്നത് വ്യാപകമായി : പോലീസ് അന്വേഷണം...

0
തിരുവല്ല : തിരുവല്ല കുറ്റൂരില്‍ തട്ടുകടകളില്‍ നിന്നും പാചകവാത സിലിണ്ടറുകള്‍ മോഷണം...

പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളില്‍ എസ്.പി.സി യൂണിറ്റിന്റെ ഓണം ക്യാമ്പ് നടന്നു

0
പത്തനംതിട്ട : പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ...