കോന്നി : എലിമുള്ളുംപ്ലാക്കൽ ഏകത ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷവും ആറാം വാർഷികവും പി.പി തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.പി.സദാനന്ദൻ അധ്യക്ഷത വഹിച്ചു. നിർധനരായ 16 കുടുംബങ്ങൾക്ക് ചടങ്ങില്‍ ഓണപ്പുടവയും ധനസഹായവും വിതരണം ചെയ്തു. എലിമുള്ളംപ്ലാക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും 2025-26 അദ്ധ്യയന വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മൂന്നു വിദ്യാർത്ഥികൾക്ക് മൊമന്റോയും ക്യാഷ് അവാർഡും വിതരണം ചെയ്തു. പി.എസ് മത്തായി, പി.വി വിശ്വൻ, പി.ഡി സുരേഷ്, മാധവൻ എൻ.വി, സത്യപാലൻ ജി., ശശികല, ജെസ്സി വിശ്വൻ, പത്മവല്ലി, ഓമന വിജയൻ, അജിത അനിൽകുമാർ തുടങ്ങിയവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി. 50 കുടുംബങ്ങൾ പരിപാടിയിൽ പങ്കെടുത്തു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























