പാറശാല ഷാരോണ്‍ വധക്കേസ് ; ഗ്രീഷ്മയ്ക്കായി കസ്റ്റഡി അപേക്ഷ ഇന്ന് സമര്‍പ്പിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പാറശാല ഷാരോണ്‍ രാജ് വധക്കേസ് പ്രതി ഗ്രീഷ്മയെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഇന്ന് അന്വേഷണ സംഘം അപേക്ഷ സമര്‍പ്പിക്കും. നെയ്യാറ്റിന്‍കര കോടതിയിലാണ് അപേക്ഷ നല്‍കുക. മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിയുന്ന ഗ്രീഷ്മയെ കസ്റ്റഡിയില്‍ ലഭിച്ചാലുടന്‍ തെളിവെടുപ്പ് നടത്താനാണ് തീരുമാനം.

ഗ്രീഷ്മയുടെ കൂട്ടുപ്രതികളായ മാതാവ് സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരുടെ കസ്റ്റഡി അപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ ജെ ജോണിനോട് ഇന്ന് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ പ്രതികളെ ഹാജരാക്കുമ്പോള്‍ അന്വേഷണ അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരായിരുന്നില്ല.

കേസ് തമിഴ്‌നാടിന് കൈമാറണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനോട് ഉപദേശം തേടിയേക്കും. കേരള പോലീസ് കേസ് അന്വേഷണം നടത്തുന്നതില്‍ തടസമില്ലെന്നാണ് നിലവില്‍ ലഭിച്ച നിയമോപദേശം. എന്നാല്‍ കേസിന്റെ വിചാരണ സമയത്ത് തിരിച്ചടിയാകുമോ എന്ന ആശങ്കയും അന്വേഷണ സംഘത്തിനുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായുള്ള ധാരണാപത്രത്തിൻ്റെ സമയപരിധി നീട്ടാൻ താത്പര്യമില്ല ; ഡൊണാൾഡ് ട്രംപ്

0
വാഷിംഗ്‌ടൺ : ഇറാനുമായുള്ള ധാരണാപത്രത്തിന്റെ സമയപരിധി നീട്ടില്ലെന്ന് സൂചന നൽകി അമേരിക്കൻ...

അഞ്ച് മാസത്തിനിടെ 1.95 ലക്ഷം ബ്ലോക്കിംഗ് ഓർഡറുകൾ ; സോഷ്യൽ മീഡിയ നിയന്ത്രണം കടുപ്പിച്ച്...

0
സോഷ്യൽ മീഡിയ നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സർക്കാർ .അഞ്ച് മാസത്തിനിടെ ഫേസ്ബുക്ക്,...

ഹോര്‍മുസിന്റെ നിയന്ത്രണം സ്വന്തമാക്കുമെന്ന് ട്രംപ് ; കരയാക്രമണം നേരിടാന്‍ ഒരുക്കമെന്ന് ഇറാന്‍

0
തെഹ്‌റാന്‍: ആശങ്കക്ക് ആക്കം കൂട്ടി ഇറാന്‍-അമേരിക്ക സംഘര്‍ഷം. ഇറാനുമായി ധാരണ നീട്ടാന്‍...

വൈകിയത് മൂന്നര മണിക്കൂര്‍ ; ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെട്ടു

0
കോഴിക്കോട്: യാത്രക്കാരെ ദുരിതത്തിലാക്കി ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇന്നലെ രാത്രി...