പറവട്ടാനിയില്‍ ക്രിമിനല്‍ കേസ് പ്രതിയെ വെട്ടികൊലപ്പെടുത്തിയ സംഭവം ; കൊലയാളി സംഘത്തെ തിരിച്ചറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : പറവട്ടാനിയില്‍ ക്രിമിനല്‍ കേസ് പ്രതിയെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നംഗ കൊലയാളി സംഘത്തെ പോലീസ് തിരിച്ചറിഞ്ഞു. മൂന്നു പേരും തദ്ദേശവാസികളാണെന്നാണ് പോലീസ് കണ്ടെത്തല്‍. മീന്‍ കച്ചവടത്തെ ചൊല്ലിയുള്ള തര്‍ക്കമായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കൊലപാതകം.

തൃശൂര്‍ പറവട്ടാനിയില്‍ പെട്ടിഓട്ടോറക്ഷയില്‍ പോകുകയായിരുന്ന മീന്‍ കച്ചവടക്കാരന്‍ ഷെമീറിനെ തടഞ്ഞു നിര്‍ത്തിയായിരുന്നു വെട്ടി കൊലപ്പെടുത്തിയത്. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു കൊല്ലപ്പെട്ട ഷമീര്‍. മൂന്നഗം കൊലയാളി സംഘമെത്തിയ ഓട്ടോറിക്ഷ തൃശൂര്‍ കോലഴിയില്‍ നിന്ന് പോലീസ് കണ്ടെത്തി. കൊലയാളി സംഘത്തെ കുടുക്കാന്‍ ജില്ലയ്ക്കകത്തും പുറത്തും പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ലഹരി വില്‍പ്പനയടക്കം ഒട്ടേറെ ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നു ഷെമീര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...