തൊണ്ടിമുതൽ ട്രെയിനിൽ പാഴ്സൽ അയച്ചു, മാസം ഒന്ന് കഴിഞ്ഞു, ഓരോ മണിക്കൂറിനും 10 രൂപ പിഴ ; പുലിവാലു പിടിച്ച് പോലീസ്

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര: ട്രെയിനിൽ പാഴ്സൽ അയച്ച തൊണ്ടിമുതലിൽ പുലിവാലു പിടിച്ചു പോലീസ്. തൊണ്ടിമുതലായ സ്കൂട്ടർ കായംകുളം റെയിൽവേ സ്റ്റേഷനിലെ പാഴ്സൽ കേന്ദ്രത്തിൽ അനാഥമായി കിടക്കുന്നു. കുറത്തികാട് പോലീസ് സ്റ്റേഷനിലെ കേസുമായി (ക്രൈം നമ്പർ 281/ 2022) ബന്ധപ്പെട്ട തൊണ്ടിമുതലായ സ്കൂട്ടർ (കെഎൽ 29-എൽ-2521) ആണ് കായംകുളം റെയിൽവേ സ്റ്റേഷനിൽ ഒരു മാസമായി ഇരിക്കുന്നത്.

ഷൊർണൂരിൽ നിന്ന് ട്രെയിൻ മാർഗം കഴിഞ്ഞ ജൂൺ 30ന് ആണ് കായംകുളം റെയിൽവേ സ്റ്റേഷനിലേക്ക് കുറത്തികാട് പോലീസ് സ്കൂട്ടർ അയച്ചത്. അടുത്ത ദിവസം തന്നെ സ്കൂട്ടർ കായംകുളം പാഴ്സൽ ഓഫീസിലെത്തി. പാഴ്സൽ കൈപ്പറ്റാൻ യഥാസമയം ആരുമെത്തിയില്ല. പാഴ്സലിനു മുകളിൽ ബന്ധപ്പെടാൻ ഫോൺ നമ്പറും രേഖപ്പെടുത്തിയിരുന്നില്ലെന്നു റെയിൽവേ അധികൃതർ പറയുന്നു. 6 ദിവസം കഴിഞ്ഞു റെയിൽവേ അധിക‍ൃതർ കുറത്തികാട് പോലീസിന്റെ ഫോൺനമ്പർ കണ്ടെത്തി വിവരം അറിയിച്ചു.

ഇരുചക്രവാഹനങ്ങൾക്ക് 6 മണിക്കൂർ വരെ പാഴ്സലുകൾക്കു വാർഫേജ് (കയറ്റിറക്കുമതി) നിരക്ക് റെയിൽവേ ഈടാക്കാറില്ല. 6 മണിക്കൂറിനു ശേഷം ഓരോ മണിക്കൂറിനും 10 രൂപയും ജിഎസ്ടിയും അടയ്ക്കണമെന്നാണു നിയമം. കുറത്തികാട് പോലീസ് ജൂലൈ ഏഴിനാണു തൊണ്ടിമുതൽ എടുക്കാനെത്തിയത്. 1502 രൂപ അടയ്ക്കാൻ റെയിൽവേ ആവശ്യപ്പെട്ടു. അടയ്ക്കാനാകില്ലെന്നു പോലീസ് മറുപടിയും നൽകി.

റെയിൽവേ പാഴ്സൽ വിട്ടു നൽകാൻ തയാറാകാതിരുന്നതോടെ പോലീസ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹർജി നൽകിയതിനെത്തുടർന്ന് കോടതി റെയിൽവേക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകി. പിഴ അടയ്ക്കണമെന്നും ഇളവുകൾ നൽകാൻ റെയിൽവേ നിയമ പ്രകാരം സാധിക്കില്ലെന്നും റെയിൽവേ ബോധിപ്പിച്ചതോടെ ഹർജി കോടതി തള്ളി. വിധിക്കെതിതിരെ പുനഃപരിശോധന ഹർജി നൽകാൻ ഒരുങ്ങുകയാണ് പോലീസ്.

ആദ്യം 1502 രൂപയാണ് അടയ്ക്കേണ്ടിയിരുന്നതെങ്കിൽ ഇപ്പോൾ അത് 7500 രൂപയായി ഉയർന്നു. പാഴ്സൽ വന്നതു കൃത്യമായി വിളിച്ചറിയിക്കുന്നതിൽ റെയിൽവേ വീഴ്ചവരുത്തിയെന്നാണു പോലീസ് പറയുന്നത്. കുറത്തികാട്ടെ വീടിന്റെ കതക് തകർത്തു മോഷണം നടത്തിയ കേസിലെ ഒരു പ്രതി ഉപയോഗിച്ച സ്കൂട്ടർ പാലക്കാട് ലക്കിടിയിൽ ഒരു വാടക വീട്ടിൽ നിന്നു ജൂൺ 30ന് ആണു പോലീസ് കണ്ടെത്തിയത്. റെയിൽവേക്കു വേണ്ടി അഭിഭാഷകൻ അനിൽ വിളയിൽ ഹാജരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ ദുരന്തത്തിൽ മരണം 1130 ആയി ; കാണാതായ മലയാളികൾക്കായി തിരച്ചിൽ തുടരുന്നു

0
കാഠ്മണ്ഡു: നേപ്പാളിൽ വൻ ദുരന്തം വിതച്ച് ഒരാഴ്ച പിന്നിടുമ്പോൾ മരണസംഖ്യ...

മല്ലപ്പള്ളിക്ക് ആനന്ദനിമിഷം : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ബാബു...

0
മല്ലപ്പള്ളി : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം...

ഓണാഘോഷ ഡ്രസ് കോഡിൽ തർക്കം ; സീനിയര്‍ വിദ്യാര്‍ത്ഥിനികൾ ആക്രമിച്ചതായി പരാതി

0
കോഴിക്കോട്: ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെ പത്താം ക്ലാസില്‍ പഠിക്കുന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വിമുക്തഭടന്‍മാര്‍ക്ക് സാമ്പത്തിക സഹായം മിലിട്ടറി പെന്‍ഷനില്ലാത്തതും എം.എഫ്.എ, മറ്റ് പെന്‍ഷന്‍ ലഭിക്കാത്തവരുമായ സാമ്പത്തികമായി...