ഗര്‍ഭപരിശോധന കിറ്റ് കണ്ടതിനെ തുടര്‍ന്ന് മകളെ കൊന്ന് മൃതദേഹം ആസിഡൊഴിച്ച് കരിച്ച് മാതാപിതാക്കള്‍

For full experience, Download our mobile application:
Get it on Google Play

ലക്നൗ: കണ്ണില്ലാത്ത കൊടുംക്രൂരതയെന്ന് വിശേഷിപ്പിക്കാവുന്നൊരു കുറ്റകൃത്യത്തെ കുറിച്ചാണ് ഉത്തര്‍പ്രദേശിലെ കൗശാമ്പിയില്‍ നിന്ന് ഇന്ന് പുറത്തുവന്നിരിക്കുന്നത്. മകളുടെ കൈവശം ഗര്‍ഭപരിശോധന കിറ്റ് കണ്ടെത്തിയതോടെ സംശയത്തില്‍ മകളെ കൊന്ന് മൃതദേഹം ഉപേക്ഷിച്ചിരിക്കുകയാണ് ഒരച്ഛനും അമ്മയും. തുടര്‍ന്ന് മകളെ കാണാനില്ലെന്ന് ഒരു പോലീസ് പരാതിയും ഇവര്‍ ഫയല്‍ ചെയ്തു. ഇന്നലെ തിരിച്ചറിയാനാകാത്ത വിധത്തില്‍ ഒരു യുവതിയുടെ മൃതദേഹം ഇവരുടെ ഗ്രാമത്തിലുള്ള കനാലില്‍ നിന്ന് കണ്ടെടുത്തതോടെയാണ് സംഭവത്തിന്‍റെ ചുരുളഴിയുന്നത്.

ഇരുപത്തിയൊന്നുകാരിയായ യുവതിയാണ് മരിച്ചത്. കൗശാമ്പി സ്വദേശികളായ നരേഷ്- ശോഭ ദേവി ദമ്പതികളുടെ മകളാണ് യുവതി. ഇരുവരെയും ഇവരുടെ ബന്ധുക്കളായ രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിലാണ് ഇവര്‍ മകളെ കൊന്ന കാര്യം ഏറ്റുപറഞ്ഞത്. മകള്‍ക്ക് പല ആണ്‍ സുഹൃത്തുക്കളുമുണ്ടായിരുന്നു. ഇവരുമായെല്ലാം മകള്‍ മൊബൈല്‍ ഫോണില്‍ പതിവായി സംസാരിച്ചിരുന്നു. എന്നാല്‍ ഗര്‍ഭപരിശോധന കിറ്റ് കൂടി കണ്ടെത്തിയതോടെ മകളുടെ ചാരിത്ര്യത്തിലുള്ള സംശയം ഉറപ്പിക്കുകയായിരുന്നു. ഇതെത്തുടര്‍ന്നാണ് കൊല നടത്തിയതെന്ന് നരേഷ് പോലീസിനോട് പറഞ്ഞു.

നരേഷും ശോഭയും ചേര്‍ന്ന് മകളെ കഴുത്ത് ഞെരിച്ച് കൊല്ലുകയയിരുന്നുവെന്നാണ് പോലീസ് അറിയിക്കുന്നത്. ശേഷം ആസിഡൊഴിച്ച് മൃതദേഹം വികൃതമാക്കാൻ ശ്രമിച്ചു. പെട്ടെന്ന് മൃതദേഹം തിരിച്ചറിയാതിരിക്കാനും തങ്ങളിലേക്ക് പോലീസ് എത്താതിരിക്കാനുമാണത്രേ ഇവരിത് ചെയ്തത്. ശേഷം ബന്ധുക്കളായ രണ്ട് പേരുടെയും സഹായത്തോടെ മൃതദേഹം പെട്ടെന്ന് ആരും കാണാൻ സാധിക്കാത്തവണ്ണം ഉപേക്ഷിച്ചു. ശേഷം ഫെബ്രുവരി മൂന്നിന് പോലീസില്‍ മകളെ കാണാനില്ലെന്ന് പരാതിയും നല്‍കി. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികെയാണ് ഗ്രാമത്തിലെ കനാലില്‍ മൃതദേഹം കണ്ടെത്തിയത്. ഇത് കാണാതായ യുവതിയുടേതാണെന്ന് മനസിലാക്കിയതോട പോലീസ് ഇവരുമായി ബന്ധപ്പെട്ട എല്ലാവരെയും ചോദ്യം ചെയ്യുകയായിരുന്നു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരനായി കന്നേറ്റി കായലില്‍ ഇന്നും തിരച്ചില്‍ തുടരും

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ഥി ബിലാലിന് വേണ്ടി...

ഓണക്കാല ചെലവ് ; 2200 കോടി കൂടി കടമെടുക്കാനൊരുങ്ങി കേരളം

0
തിരുവനന്തപുരം : ഓണക്കാല ചെലവ് നേരിടാൻ കേരളം 2200 കോടി കൂടി...

പൊന്നിൻ ചിങ്ങം എത്തി : കേരളത്തിന് ഇന്ന് സമൃദ്ധിയുടെയും പ്രതീക്ഷയുടെയും പുതുവർഷപിറവി

0
ഇന്ന് ചിങ്ങം ഒന്ന്. സമൃദ്ധിയുടെയും പ്രതീക്ഷയുടെയും പുതുവർഷപിറവി. പഞ്ഞമാസത്തെ മറികടന്ന് പട്ടിണിയുടെയും...

സോണിയ ​ഗാന്ധിക്കെതിരായ പരാതി ; കേസെടുക്കുന്നതിൽ നിയമോപദേശം തേടി ഡൽഹി പോലീസ്

0
ന്യൂഡൽഹി : സോണിയ ഗാന്ധിക്കെതിരായ പരാതിയിൽ നിയമോപദേശം തേടി ഡൽഹി പോലീസ്....