അന്യമതത്തിൽപ്പെട്ട ആളെ ഒളിച്ചോടി വിവാഹം കഴിച്ച മകളുടെ മരണാനന്തരകർമ്മം നടത്തി മാതാപിതാക്കൾ

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: മകൾ അന്യമതത്തിൽപ്പെട്ട ഒരാളോടൊപ്പം ഒളിച്ചോടിപ്പോയി വിവാഹം കഴിച്ചതിനെത്തുടർന്ന്, ജീവിച്ചിരിക്കുന്ന മകളുടെ മരണാനന്തരകർമ്മം നടത്തി മാതാപിതാക്കൾ. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം. മറ്റൊരു മതത്തിൽപ്പെട്ടയാളെ വിവാഹം കഴിച്ച മകൾ തങ്ങളെ സംബന്ധിച്ചിടത്തോളം മരിച്ചതിന് തുല്യമാണെന്നും അതിനാലാണ് അവളുടെ ശ്രാദ്ധ ചടങ്ങ് നടത്തിയതെന്നും വീട്ടുകാർ പറഞ്ഞു. കോളജ് വിദ്യാർത്ഥിനിയായ യുവതി, പുരുഷനൊപ്പം പോയി വിവാഹം കഴിച്ചതിന് 12 ദിവസത്തിന് ശേഷമാണ് ശ്രാദ്ധം നടത്തിയത്. യുവതിയുടെ പ്രവൃത്തി കുടുംബത്തിന് അപമാനമാണ്. അവൾ ഞങ്ങൾക്ക് മരിച്ചതുപോലെയാണ്.

ഞങ്ങൾ അവളുടെ വിവാഹം നിശ്ചയിച്ചിരുന്നു, പക്ഷേ അവൾ ഞങ്ങളെ ഉപേക്ഷിച്ച് അവളുടെ വഴിക്ക് പോയി. പോയത് പോയി. യുവതിയുടെ അമ്മാവൻ സോമനാഥ് ബിശ്വാസ് പറഞ്ഞു. തല മൊട്ടയടിക്കുന്നത് ഉൾപ്പെടെ ‘ശ്രാദ്ധ’ത്തിന്റെ എല്ലാ ആചാരങ്ങളും ചടങ്ങിൽ നടത്തിയിരുന്നു. പുരോഹിതൻ ചടങ്ങ് നടത്തിയ സ്ഥലത്ത് സ്ത്രീയുടെ മാല ചാർത്തിയ ഫോട്ടോയും സ്ഥാപിച്ചിരുന്നു. അവളുടെ എല്ലാ സ്വകാര്യ വസ്തുക്കളും കത്തിച്ചു കളഞ്ഞതായി യുവതിയുടെ അമ്മ പറഞ്ഞു. മറ്റൊരാളുമായി യുവതിയുടെ വിവാഹം വീട്ടുകാർ ഉറപ്പിച്ചിരുന്നു. എന്നാൽ പെൺകുട്ടി ഇത് ഇഷ്ടപ്പെട്ടിരുന്നില്ല.

ഇതേച്ചൊല്ലി വീട്ടിൽ വഴക്കും ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പെൺകുട്ടി മറ്റൊരു മതത്തിൽപ്പെട്ട കാമുകനൊപ്പം പോയത്. പെൺകുട്ടിയുടെ പിതാവ് വിദേശത്താണ് ജോലി ചെയ്യുന്നത്. വീട്ടുകാരുടെ ഇഷ്ടത്തിനൊപ്പമായിരുന്നു അയാളും നിന്നിരുന്നത്. പെൺകുട്ടി ഒളിച്ചോടി പോയി വിവാഹം കഴിച്ചതിനെപ്പറ്റി അറിഞ്ഞിരുന്നുവെന്നും, എന്നാൽ പ്രായപൂർത്തിയായവർ ആയതിനാൽ തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നും പ്രദേശത്തെ പൊലീസ് ഓഫീസർ പറഞ്ഞു. ഈ സംഭവത്തിൽ തങ്ങൾക്ക് ആരും പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി വെറുതെ വിട്ടു

0
ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി...

സി.ജെ.പി പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് അതിക്രമം ; രാജ്യ വ്യാപക പ്രതിഷേധത്തിന് ആഹ്വനം ചെയ്ത് എസ്എഫ്ഐ

0
തിരുവനന്തപുരം: സി.ജെ.പി പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് രാജ്യ വ്യാപക പ്രതിഷേധത്തിന്...

തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സം​ഘർഷം

0
തിരുവനന്തപുരം: തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സം​ഘർഷം. ദില്ലിയിൽ...

സിപിഎം സംസ്ഥാന ഉന്നത നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര കമ്മിറ്റി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന ഉന്നത നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര കമ്മിറ്റി....