മൂന്ന് വയസ്സുള്ള കുട്ടിയെ പാലത്തിന് മുകളിലെ സ്കൂട്ടറിലിരുത്തി മാതാപിതാക്കൾ ​ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

ആന്ധ്രാപ്രദേശ്: മൂന്ന് വയസ്സുള്ള കുട്ടിയെ പാലത്തിന് മുകളിലെ സ്കൂട്ടറിലിരുത്തി മാതാപിതാക്കൾ ​ഗോദാവരി ന​ദിയിൽ ചാടി ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ ​ഗോദാവരി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. വേൽപുരു സ്വദേശികളായ ദൊഡ്ഡ സായ് (29), ഭാര്യ ശിരീഷ (28) ദമ്പതികളാണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ദമ്പതികൾ കുട്ടി‌യുമായി സ്കൂട്ടറിൽ പാലത്തിലെത്തി തുടർന്ന് കുട്ടിയെ സ്കൂട്ടറിലിരുത്തി ഇരുട്ടിൽ ഒറ്റയ്ക്കാക്കി നദിയിലേക്ക് ചാടുകയായിരുന്നു. കരഞ്ഞുക്കൊണ്ടിരിക്കുന്ന കുട്ടിയെ കണ്ട വഴിയാത്രക്കാരാണ് പോലീസിൽ വിവരമറിയിച്ചത്. മമ്മ.. നന്ന എന്ന് നദിയിലേക്ക് നോക്കി വിളിക്കുന്നത് കണ്ട യാത്രക്കാർ, മാതാപിതാക്കൾ നദിയിൽ ചാടിയിട്ടുണ്ടെന്ന് മനസിലാക്കി പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

പോലീസും പ്രാദേശിക രക്ഷാപ്രവര്‍ത്തകരും നീന്തല്‍ വിദഗ്ദ്ധരും ബോട്ട് ടീമുകളും ചേര്‍ന്ന് നദിയില്‍ തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. തിരച്ചിൽ ഊർ‌ജിതമായി തുടരുകയാണെന്ന് പോലീസും അറിയിച്ചു. കുട്ടിയെ സുരക്ഷിതമായി പോലീസ് ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. പിതാവ് ​ഡ്രൈവറായി ജോലി ചെയ്തു വരികയാണ്. ദമ്പതികൾ ജീവനൊടുക്കാൻ കാരണമെന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കടബാധ്യതയാവാമെന്ന നി​ഗമനത്തിലാണ് പോലീസ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ദമ്പതികൾ വീട് വിൽക്കാൻ ശ്രമിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് ഉൾപ്പെടെയുള്ള പ്രധാന ടൂർണമെന്‍റുകളിൽ നിന്നും പിന്മാറി നീരജ് ചോപ്ര

0
ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ഇന്ത്യക്ക് കനത്ത തിരിച്ചടി. പ്രമുഖ...

ക്ഷേത്രത്തിലെ മരങ്ങള്‍ മുറിച്ച് വിറ്റ സംഭവത്തില്‍ താത്കാലിക ശാന്തിക്കാരനെ ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ടു

0
റാന്നി : ക്ഷേത്ര ഭൂമിയിലെ മരങ്ങള്‍ മുറിച്ച് കടത്തിയ താത്കാലിക ശാന്തിക്കാരനെ ദേവസ്വം...

മഞ്ചേരിയില്‍ പത്ത് കിലോയിലധികം വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ അറസ്റ്റില്‍

0
മലപ്പുറം: മഞ്ചേരിയില്‍ പത്ത് കിലോയിലധികം വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ അറസ്റ്റില്‍....

ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി

0
ആലപ്പുഴ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന...