ക്ഷേത്രത്തിലെ മരങ്ങള്‍ മുറിച്ച് വിറ്റ സംഭവത്തില്‍ താത്കാലിക ശാന്തിക്കാരനെ ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ടു

For full experience, Download our mobile application:
Get it on Google Play

റാന്നി : ക്ഷേത്ര ഭൂമിയിലെ മരങ്ങള്‍ മുറിച്ച് കടത്തിയ താത്കാലിക ശാന്തിക്കാരനെ ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ടു. റാന്നി ഭഗവതിക്കുന്ന് ക്ഷേത്രത്തിലെ താത്കാലിക ശാന്തിക്കാരന്‍ അഭിജിത്ത് എ.നായരെയാണ് പിരിച്ചുവിട്ടത്.  സബ് ഗ്രൂപ്പ് ഓഫീസര്‍ എല്‍.രാധാകൃഷ്ണനെയും ദേവസ്വം ബോര്‍ഡ് സസ്പെന്‍ഡ്‌ ചെയ്തിട്ടുണ്ട്. റാന്നി ഭഗവതിക്കുന്ന് ദേവീ ക്ഷേത്രത്തിലെ 3 തേക്ക്, 2 ആഞ്ഞിലി, 5 വട്ട,  ഒരു മഞ്ചാടി, ഒരു തെങ്ങ് എന്നിവയാണ് ദേവസ്വം ബോര്‍ഡിന്‍റെ അനുമതി ഇല്ലാതെ ജീവനക്കാര്‍ വെട്ടിമാറ്റി വില്പന നടത്തിയത്.

ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടപടിയെടുത്തത്‌. അയല്‍വാസിയുടെ വീടിന് മുകളിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ച് മാറ്റുവാന്‍ കളക്ടര്‍ നല്‍കിയ അനുമതിയുടെ മറവിലാണ് മരം മുറി നടന്നത്. അഭിജിത്തിന്‍റെ നേതൃത്വത്തിലാണ് തേക്ക്, ആഞ്ഞിലി, വട്ട എന്നീ മരങ്ങള്‍ മുറിച്ച് മാറ്റിയത്. ഭഗവതിക്കുന്ന് ക്ഷേത്രത്തിലെ ഉത്സവം നടന്ന ദിവസങ്ങളില്‍ ആളുകള്‍ ഇതിന്‍റെ തിരക്കില്‍ ആയിരുന്നപ്പോഴാണ് മരങ്ങള്‍ വെട്ടിമാറ്റി വാഹനത്തില്‍ കയറ്റി കൊണ്ടുപോയത്.

ഇത് സംബന്ധിച്ച് ലഭിച്ച പരാതിയെ തുടര്‍ന്ന് ആറന്മുള അസിസ്റ്റന്‍റ് കമ്മീഷണര്‍ സൈനുരാജ് പ്രാഥമിക അന്വേഷണം നടത്തുകയും സംഭവത്തില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞതോടെ ദേവസ്വം വിജിലന്‍സ് എസ്.പി സുനില്‍ കുമാര്‍ അന്വേഷണം നടത്തുകയുമായിരുന്നു. അന്വേഷണത്തില്‍ ഒരു തേക്ക് ഉള്‍പ്പെടെ ഒന്നര ലക്ഷം രൂപയ്ക്ക് ചെറുകോല്‍ സ്വദേശിക്ക് വില്പന നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ വിവരങ്ങള്‍ ഹൈക്കോടതിയെയും അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇരുവര്‍ക്കും എതിരെ നടപടിയുണ്ടായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ : മഞ്ചേരിയിൽ കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട

0
മലപ്പുറം: 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി സംസ്ഥാനത്തെ ഏറ്റവും വലിയ എം ഡി...

തൃശൂരിൽ പുലിക്കളി മഹോത്സവത്തിന് ആവേശത്തുടക്കം

0
തൃശൂർ: തൃശൂരിന്റെ സാംസ്കാരിക പെരുമ വിളിച്ചോതി ഓണാഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന പുലിക്കളി...

മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ അധിക്ഷേപമാണെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാരിനും ബി...

0
ഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ...

ആരോഗ്യമന്ത്രി കെ.മുരളീധരന് ഡി.സി.സിയില്‍ സ്വീകരണം നല്‍കി

0
പത്തനംതിട്ട : സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റെടുത്തതിന് ശേഷം ആദ്യമായി...