പത്തനംതിട്ട : സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റെടുത്തതിന് ശേഷം ആദ്യമായി പത്തനംതിട്ടയില്‍ എത്തിച്ചേര്‍ന്ന കെ.മുരളീധരന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ ഷാള്‍ അണിയിച്ച് മന്ത്രിയെ സ്വീകരിച്ചു. കോന്നി മെഡിക്കല്‍ കോളേജിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കുവാന്‍ ആരോഗ്യവകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കണമെന്നും പത്തനംതിട്ട ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവടങ്ങളിലുള്‍പ്പെടെ രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ജില്ലയില്‍ ആരോഗ്യമേഖലയില്‍ കൂടുതല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ആവശ്യപ്പെട്ട് ഡി.സി.സി ഭാരവാഹികള്‍ നിവേദനം സമര്‍പ്പിച്ചു.
ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം എന്നിവര്‍ ചേര്‍ന്നാണ് ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരന് നിവേദനം സമര്‍പ്പിച്ചത്. കോന്നി മെഡിക്കല്‍ കോളേജിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് അടിയന്തര യോഗം വിളിച്ചുചേര്‍ക്കുമെന്നും മറ്റ് ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ പഴകുളം മധു എം.എല്‍.എ., പി.മോഹന്‍രാജ്, മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ.ഷംസുദ്ദീന്‍, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ദീനാമ്മ റോയി, ഡി.സി.സി വൈസ് പ്രസിഡന്‍റുമാരായ എ.സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ജനറല്‍ സെക്രട്ടറിമാരായ സജി കൊട്ടയ്ക്കാട് ഹരികുമാര്‍ പൂതങ്കര, സിന്ധു അനില്‍, കെ.ജാസിംകുട്ടി, അബ്ദുള്‍കലാം ആസാദ്, എലിസബത്ത് അബു, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാരായ പ്രൊഫ. പി.കെ. മോഹന്‍രാജ്, റോജി പോള്‍, മണ്ഡലം പ്രസിഡന്‍റുമാരായ റനീസ് മുഹമ്മദ്, നാസര്‍ തോണ്ടമണ്ണില്‍ എന്നിവര്‍ സ്വീകരണ പരിപാടിയില്‍ പങ്കെടുത്തു.






























