പരിഷത്ത് ജില്ലാതല കൺവെൻഷൻ പ്രതിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ചരിത്രവസ്തുതകളെയും ശാസ്ത്ര സത്യങ്ങളെയും എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ നിന്നും ഒഴിവാക്കിയതിനെതിരെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാതല കൺവെൻഷൻ പ്രതിഷേധിച്ചു. പുതിയ വിദ്യാഭ്യാസ നയത്തിലൂടെ വർഗിയവൽക്കരണത്തിന് കേന്ദ്രസർക്കാർ തിടുക്കം കൂട്ടുകയാണെന്നും കെട്ടുകഥകളെ ശാസ്ത്ര-ചരിത്ര സത്യങ്ങളായി അവതരിപ്പിച്ച് പൊതുവിദ്യാലയങ്ങൾ പൂട്ടിക്കാനുള്ള അപകടകരമായ വിദ്യാഭ്യാസനയത്തിൽ നിന്ന് പിന്തിരിയണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. തിരുവല്ല ഡയറ്റിൽ നടന്ന കൺവെൻഷൻ പരിഷത്ത് സംസ്ഥാന വിദ്യാഭ്യാസ കൺവീനർ ഡോ.ടി.പി.കലാധരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിർവാഹക സമിതിയംഗം ജി.രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു.

കോഴഞ്ചേരി സെന്‍റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ.ജോർജ് കെ.അലക്സ് വിഷയം അവതരിപ്പിച്ചു. കൺവെൻഷനിൽ ‘ശാസ്ത്രഗതി’ മാസികയുടെ പ്രത്യേക പതിപ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് അഡ്വ.ഫ്രാൻസിസ് വി.ആന്റണി പ്രകാശനം ചെയ്തു. പുരോഗമന കലാസാഹിത്യസംഘം ജില്ലാപ്രസിഡന്‍റ് അഡ്വ.സുധീഷ് വെൺപാല മാസിക ഏറ്റുവാങ്ങി. തുടർന്ന് നടന്ന ശില്പശാലയിൽ ജില്ലാവിദ്യാഭ്യാസസമിതി ചെയർമാൻ ഡോ.അജിത് ആർ.പിള്ള അദ്ധ്യക്ഷത വഹിച്ചു. പരിഷത്ത് ജില്ലാസെക്രട്ടറി കെ.രമേശ് ചന്ദൻ, ജില്ലാവിദ്യാഭ്യാസ സമിതി കൺവീനർ ഡോ.ആർ.വിജയമോഹനൻ എന്നിവർ വിശദീകരിച്ചു. ഉന്നതവിദ്യാഭ്യാസ വിഷയസമിതി കൺവീനർ പ്രൊഫ.കെ.എസ്.ശ്രീകല, കെ.എസ്.ടി.എ. ജില്ലാഅക്കാദമിക് കമ്മിറ്റി കൺവീനർ എ.കെ.പ്രകാശ്, എ.കെ.എസ്.ടി.യു ജില്ലാവൈസ് പ്രസിഡന്‍റ് റെജി മലയാലപ്പുഴ, എ.ഇ.ഒ വി.കെ.മിനികുമാരി, ഡയറ്റ് ഫാക്കൽറ്റി ഡോ.ഷീജ, മേഖലാസെക്രട്ടറി ബെന്നി മാത്യു, പ്രസിഡന്‍റ് അജി തമ്പാൻ, ബാലസംഘം മേഖലാപ്രസിഡന്‍റ് കുമാരി അലീന അനിൽ എന്നിവർ പങ്കെടുത്തു. പരിഷത്ത് പുറത്തിറക്കിയ ‘നവകേരളവും പൊതുവിദ്യാഭ്യാസവും’ എന്ന പുസ്തകം സംസ്ഥാന നിർവാഹക സമിതിയംഗം ജി.സ്റ്റാലിൻ പ്രകാശനം ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...