കൊവിഡ് വ്യാപനo : പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രവര്‍ത്തനം ഭാഗികമാക്കി

For full experience, Download our mobile application:
Get it on Google Play

പരിയാരം : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രവര്‍ത്തനം ഭാഗികമാക്കി. ചികിത്സ അത്യാഹിത രോഗികള്‍ക്ക് മാത്രമായി ചുരുക്കി. വിവിധ ചികിത്സ വിഭാഗത്തിലെ ഒപികളുടെ പ്രവര്‍ത്തനം ഭാഗികമാക്കി.

ന്യൂറോ പോസ്റ്റ് ഐസിയു , ഗ്യാസ്ട്രോ എന്‍ന്റോളജി, കമ്യൂണിറ്റി മെഡിസിന്‍, സി ടി, എം ആര്‍ ഐ സ്കാന്‍ യൂണിറ്റുകള്‍ താല്‍ക്കാലികമായി അടച്ചു. അനസ്തീഷ്യോളജിസ്റ്റുകള്‍ മുഴുവന്‍ ക്വാറന്റീനിലായതോടെ ശസ്ത്രക്രിയകളും മുടങ്ങിയിരിക്കുകയാണ്.

ഡോക്ട‍മാര്‍, നഴ്സുമാര്‍, ശുചീകരണ തൊഴിലാളികള്‍, ടെക്നീഷ്യന്‍മാര്‍ ഇങ്ങനെ കൊവി‍ഡ് വാര്‍ഡിന് പുറത്ത് ജോലി ചെയ്യുന്ന 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് പരിയാരത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ ആരുടെയും രോഗ ഉറവിടം വ്യക്തമാകാത്തതാണ് ആശങ്ക ഉയര്‍ത്തുന്നത്. സമ്പര്‍ക്കപ്പട്ടികയിലുള്ള നൂറോളം ആരോഗ്യ പ്രവ‍ര്‍ത്തകര്‍ നിരീക്ഷണത്തിലാണ്.

ഇതര രോഗങ്ങളുമായി എത്തുന്നവരില്‍ നിന്നാണോ അതോ ആരോഗ്യ പ്രവ‍ര്‍ത്തകരില്‍ നിന്നാണോ പരിയാരത്ത് വ്യാപനം ഉണ്ടാകുന്നത് എന്ന കാര്യത്തില്‍ വ്യക്തത ഇതുവരെ ഉണ്ടായിട്ടില്ല. ആരോഗ്യ പ്രവര്‍‍ത്തക‍ര്‍ കൂട്ടത്തോടെ ക്വാറന്റീനില്‍ പോകേണ്ട സാഹചര്യം ആയതിനാല്‍ ആശുപത്രിയുടെ ദൈംനദിന പ്രവ‍ര്‍ത്തനത്തെയും ബാധിച്ചിട്ടുണ്ട്. മറ്റ് സ്ഥലങ്ങളില്‍ നിന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘത്തെ പരിയാരത്തേക്ക് കൊണ്ടുവരണം എന്ന ആവശ്യവും ഉയരുന്നുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മകളുടെ വിവാഹാവശ്യത്തിനായി സ്വര്‍ണം വാങ്ങാന്‍ ഇറങ്ങിയതിന് പിന്നാലെ കാണാതായി ; റിട്ട. അധ്യാപകനെ കണ്ടെത്തി

0
കോഴിക്കോട്: ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ റിട്ടയേര്‍ഡ് അധ്യാപകനെ കര്‍ണാടകയിലെ ഉടുപ്പിയില്‍ കണ്ടെത്തി....

സ്കൂളിൽ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു ; അധ്യാപകൻ അറസ്റ്റിൽ

0
ബെംഗളൂരു: ദേവനഹള്ളിയിൽ റസിഡൻഷ്യൽ സ്കൂളിൽ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഫിസിക്കൽ...

13 കാരിയുടെ വ്യാജ പോക്സോ പരാതി ; കസ്റ്റഡിയിലെടുത്തവരെ മർദ്ദിച്ച എസ്ഐക്ക് സ്ഥലംമാറ്റം

0
പത്തനംതിട്ട: 13 കാരിയുടെ വ്യാജ പോക്സോ പരാതിയിൽ കസ്റ്റഡിയിലെടുത്തവരെ മർദ്ദിച്ച എസ്ഐക്ക്...

ലഹരി വിരുദ്ധ സംഘടനയുടെ മറവിൽ മയക്കുമരുന്ന് വിൽപ്പന : സംസ്ഥാന പ്രസിഡന്റിന് പിന്നാലെ കൂട്ടാളിയും...

0
പത്തനംതിട്ട: പത്തനംതിട്ടയിൽ ലഹരി വിരുദ്ധ സംഘടനയുടെ മറവിൽ മയക്കുമരുന്ന് കച്ചവടം നടത്തിവന്ന...