നെടുമങ്ങാട് പമ്പിൽ പാർക്കിംഗ് തർക്കം ; ജീവനക്കാരനെ ഓട്ടോ റിക്ഷാ ഡ്രൈവർമാർ ചേർന്ന് മർദിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പെട്രോൾ പമ്പിൽ വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. നെടുമങ്ങാട് – കച്ചേരി നടയിൽ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പിൽ ഇന്ന് രാത്രി 7.35 നാണ് ആണ് സംഭവം നടന്നത്. ഓട്ടോറിക്ഷാ ഡ്രൈവർമാർ ചേർന്ന് പെട്രോൾ പമ്പിലെ തൊഴിലാളിയെ ക്രൂരമായി മർദിച്ചെന്നാണ് പരാതി. നെടുമങ്ങാട് സ്റ്റാൻ്റിൽ ഓട്ടോ ഓടിക്കുന്ന ശ്രീകാന്ത് ഇന്ന് പെട്രോൾ പമ്പിൽ വാഹനം പാർക്ക് ചെയ്യാൻ ശ്രമിച്ചിരുന്നു. ഇത് പമ്പിലെ ജീവനക്കാരനായ സുജിത്ത് തടഞ്ഞു.

പമ്പിൽ വാഹനം പാർക്ക് ചെയ്യാൻ സാധിക്കില്ലെന്ന് സുജിത്ത് കർശന നിലപാടെടുത്തതോടെ ശ്രീകാന്ത് മടങ്ങിപ്പോയി. പിന്നീട് സുഹൃത്തുക്കളുമായി തിരികെ വന്ന് സുജിത്തിനെ പമ്പിൽ വച്ച് മർദിച്ചെന്നാണ് പരാതി. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവന്നു. ഓട്ടോ ഡ്രൈവർമാർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്ന് സുജിത്ത് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി ; 20 മിനിറ്റോളം റോഡിൽ രക്തം വാർന്ന് 23...

0
പത്തനംതിട്ട: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. ബൈക്ക് ലോറിയിലിടിച്ച്...

മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്‍റെ മുഖപ്രസംഗം അല്ല, വ്യക്തിവിചാരം എന്ന കോളം ; വിശദീകരണവുമായി സുപ്രഭാതം...

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ...

ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ കോവളത്ത് പിടിയിൽ

0
തിരുവനന്തപുരം: ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ...

കൊല്ലത്ത് വീടിന്‍റെ പോർച്ചിൽ നിന്നും ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചു ; പ്രതിയെ തമിഴ്നാട്ടിലെത്തി പിടികൂടി...

0
കൊല്ലം: ബൈക്ക് മോഷ്ടാവായ തമിഴ്നാട് സ്വദേശിയെ തമിഴ്നാട്ടിലെത്തി പിടികൂടി കേരള പോലീസ്....