ന​ഗ​ര​ത്തി​ല്‍ ര​ണ്ടി​ട​ത്ത്​ ബ​ഹു​നി​ല റോ​ബോ​ട്ടി​ക്​ പാ​ര്‍​ക്കി​ങ്​ പ്ലാ​സ നി​ര്‍​മി​ക്കു​ന്ന​തി​ന്​ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല്‍ യോ​ഗം അം​ഗീ​കാ​രം

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട്​: ന​ഗ​ര​ത്തി​ല്‍ ര​ണ്ടി​ട​ത്ത്​ ബ​ഹു​നി​ല റോ​ബോ​ട്ടി​ക്​ പാ​ര്‍​ക്കി​ങ്​ പ്ലാ​സ നി​ര്‍​മി​ക്കു​ന്ന​തി​ന്​ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല്‍ യോ​ഗം അം​ഗീ​കാ​രം ന​ല്‍​കി. ഇ.​എം.​എ​സ്​ സ്​​റ്റേ​ഡി​യം, മാ​നാ​ഞ്ചി​റ കി​ഡ്​​സ​ണ്‍ കോ​ര്‍​ണ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള ന​ഗ​ര​സ​ഭ​യു​ടെ സ്​​ഥ​ല​ത്താ​ണ്​ ബി.​ഒ.​ടി വ്യ​വ​സ്​​ഥ​യി​ല്‍ അ​ത്യാ​ധു​നി​ക പാ​ര്‍​ക്കി​ങ്​ പ്ലാ​സ നി​ര്‍​മി​ക്കു​ന്ന​ത്. കാ​ഞ്ചി​ക്കോട്ടെ സ്​​റ്റാ​ര്‍​ട്ട​പ്പാ​യ നോ​വ​ല്‍ ബ്രി​ഡ്​​ജ​സ്​ ആ​ന്‍​ഡ്​ ഇ​ന്‍​ഫ്രാ​സ്​​ട്ര​ക്​​ച്ച​ര്‍ ഡെ​വ​ല​പ്പ്​​മെന്‍റ്​ ഇ​ന്ത്യ പ്രൈ​വ​റ്റ്​ ലി​മി​റ്റ​ഡി​നെ​യാ​ണ്​ പ​ദ്ധ​തി ന​ട​ത്തി​പ്പി​നാ​യി ​ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​ത്ത​ത്. കി​ഡ്​​സ​ണ്‍ കോ​ര്‍​ണ​റി​ല്‍ 22.70 സെന്‍റ്​ സ്​​ഥ​ല​ത്ത്​ നി​ര്‍​മി​ക്കു​ന്ന ബ​ഹു​നി​ല പ്ലാ​സ​യി​ല്‍ കു​റ​ഞ്ഞ​ത്​ 320 കാ​റു​ക​ളും 180 സ്​​കൂ​ട്ട​റു​ക​ളും പാ​ര്‍​ക്കു​ചെ​യ്യാം. 136 സെന്‍റ്​ സ്​​ഥ​ല​ത്ത്​ നി​ര്‍​മി​ക്കു​ന്ന സ്​​റ്റേ​ഡി​യം പാ​ര്‍​ക്കി​ങ്​ പ്ലാ​സ​യു​ടെ ചെ​ല​വ്​ 116.6 കോ​ടി​യാ​ണ്​ ​പ്രാ​ഥ​മി​ക​മാ​യി ക​ണ​ക്കാ​ക്കി​യ​ത്. ഇ​വി​ടെ 640 കാ​റും 800 സ്​​കൂ​ട്ട​റു​ക​ളും പാ​ര്‍​ക്കു​ചെ​യ്യാം. ര​ണ്ടി​ട​ങ്ങ​ളി​ലും വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ള്‍​ക്കും സ്​​ഥ​ല​മു​ണ്ടാ​കും.

പ​ദ്ധ​തി​യു​ടെ ട്രാ​ന്‍​സാ​ക്ഷ​ന്‍ അഡ്വൈസറി സ​ര്‍​വ്വീ​സി​നാ​യി സെന്‍റ​ര്‍ ഫോ​ര്‍ മാ​നേ​ജ്​​മെന്‍റ്​ ആ​ന്‍​ഡ്​ ഡ​വ​ല​പ്​​മെന്‍റി​നെ സ​ര്‍​ക്കാ​ര്‍ ത​ന്നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്​. ന​ഗ​ര​സ​ഭ​യു​ടെ ഭൂ​മി 30 വ​ര്‍​ഷ​ത്തേ​ക്ക്​ പാ​ട്ട​ത്തി​ന് ന​ല്‍​കു​ക മാ​ത്ര​മാ​ണ്​ ചെ​യ്യു​ന്ന​ത്. പാ​ട്ട​ത്തു​ക​യാ​യി ഒ​രു​കോ​ടി രൂ​പ വീ​തം എ​ല്ലാ വ​ര്‍​ഷ​വും ന​ഗ​ര​സ​ഭ​ക്ക്​ ല​ഭി​ക്കു​മെ​ന്നും ര​ണ്ടു​വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ പ​ദ്ധ​തി പൂ​ര്‍ത്തി​യാ​ക്കു​മെ​ന്നും​ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ച മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം ഒ​രു മു​ന്‍പ​രി​ച​യ​വും സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യു​മി​ല്ലാ​ത്ത സ്​​റ്റാ​ര്‍ട്ട​പ് ക​മ്പ​നി​യെ കോ​ടി​ക​ളു​ടെ പ​ദ്ധ​തി ഏ​ല്‍പി​ക്കു​ന്ന​തി​ല്‍ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍ ആ​ശ​ങ്ക അ​റി​യി​ച്ചു. കി​ഫ്​​ബി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച കോ​തി ആ​ധു​നി​ക അ​റ​വു​ശാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ​ദ്ധ​തി ന​ട​ത്തി​പ്പ്​ ചു​മ​ത​ല​യു​ള്ള ഇം​പാ​ക്‌ട് കേ​ര​ള​യു​മാ​യി ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ക്കും. 10 കോ​ടി ചെ​ല​വി​ല്‍ 1.15 ഏ​ക്ക​റി​ലാ​ണ്​ പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​ന്ന​ത്. പ​ദ്ധ​തി പു​ന​രാ​ലോ​ചി​ക്ക​ണ​മെ​ന്ന് യു.​ഡി.​എ​ഫി​ലെ സി. ​അ​ബ്​​ദു​റ​ഹി​മാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. പാ​ള​യം സ​ബ്​​വേ പു​ന​ര്‍നി​ര്‍മി​ച്ച്‌ പ​രി​പാ​ലി​ക്കു​ന്ന​തി​ന് മാ​ക് സോ​ള്‍ ആ​ഡ് സൊ​ലൂ​ഷ​ന്‍സി​ന്​ പ​ത്ത് വ​ര്‍ഷ​ത്തേ​ക്ക് ക​രാ​ര്‍ ന​ല്‍കി. ആ​ദ്യ​ത്തെ മൂ​ന്നു​വ​ര്‍ഷം 1.10 ല​ക്ഷം രൂ​പ​യും അ​തി​ന് ശേ​ഷം ഓ​രോ വ​ര്‍ഷ​വും 1.6 ല​ക്ഷം രൂ​പ​യും കോ​ര്‍പ​റേ​ഷ​ന് ന​ല്‍ക​ണം. സ​ബ് വേ​യി​ല്‍ ആ​റ് ചെ​റി​യ ക​ട​ക​ള്‍ സ്ഥാ​പി​ക്കാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് കുടിവെള്ള ടാങ്കിൽ പട്ടിയുടെ ജഡം ; പോലീസിൽ പരാതി നൽകി നാട്ടുകാർ

0
പാലക്കാട്: പാലക്കാട് കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട്ട് പറമ്പിൽ പട്ടിയെ കൊന്ന് കുടിവെള്ള...

മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതൽ പ്രൊഫഷണലാകും; ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ അഞ്ച് വരെ പൊതുജനങ്ങൾക്ക്...

0
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും പ്രൊഫഷണലുമായ രീതിയിലേക്ക്...

വ്യാപകമായ മഴക്ക് സാധ്യത ; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് അടക്കം 14 ജില്ലകളിലും...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ...

ട്രെക്കിംഗിന് പോയ എംബിഎ വിദ്യാർത്ഥിനിയെ കാണാതായി ; രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയിൽ

0
ഡെറാഡൂണ്‍: ട്രെക്കിംഗിന് പോയ എംബിഎ വിദ്യാർത്ഥിനിയെ കാണാതായിട്ട് ആറ് ദിവസം. ഉത്തരാഖണ്ഡിലെ...