വള്ളിക്കോട് നാല് മണിക്കാറ്റ് പദ്ധതി പ്രദേശത്ത് ടിപ്പര്‍ ലോറികളുടെ പാര്‍ക്കിംഗ് നിരോധിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : വള്ളിക്കോട് ചെമ്പകപാലത്തിന് സമീപം റോഡ്‌ വശങ്ങളില്‍ കോന്നി ബ്ലോക്ക് പഞ്ചായത്തും വള്ളിക്കോട് ഗ്രാമപഞ്ചായത്തും ചേര്‍ന്ന് സ്ഥാപിച്ച നാല് മണിക്കാറ്റ് പദ്ധതിയുടെ ഇന്റര്‍ലോക്ക് പാകിയ ഭാഗത്ത് ടിപ്പര്‍ ലോറികള്‍ നിര്‍ത്തിയിടുന്നത് നിരോധിച്ച് പഞ്ചായത്ത് പ്രസിഡന്റ് ബീന സോമന്റെ നേതൃത്വത്തില്‍ ബോര്‍ഡ് സ്ഥാപിച്ചു.  പ്രായമായവര്‍ക്ക് വൈകുന്നേരങ്ങളില്‍ സമയം ചിലവഴിക്കാന്‍ ഏറ്റവും നല്ല ഇടമാണ് ചെമ്പക പാലത്തിന് സമീപത്തെ നാലുമണികാറ്റ്. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി  ഈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന പാറമടകളിലേക്ക് വരുന്ന ടിപ്പര്‍ ലോറികള്‍ ഇവിടെ പാര്‍ക്ക് ചെയ്ത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയായിരുന്നു. ടിപ്പര്‍ ലോറിക്കാരുടെ ശല്യം സഹിക്കവയ്യാതെ വന്നതോടെ പ്രദേശവാസികള്‍ വള്ളിക്കോട് പഞ്ചായത്തില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനെതുടര്‍ന്നാണ്‌  ടിപ്പര്‍ ലോറികള്‍ ഇവിടെ നിര്‍ത്തിയിടുന്നത് നിരോധിച്ച് പഞ്ചായത്ത് ബോര്‍ഡ് സ്ഥാപിച്ചത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയുടെ പേരിലെ തട്ടിപ്പ് ; ഇടപാടുകാരുടെ രേഖകൾ പരിശോധിച്ച് എസ്ഐടി

0
കൊച്ചി : ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം...

അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തി ; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

0
തിരുവനന്തപുരം: അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ...

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ സീസണിന് ഒക്ടോബർ 10-ന് തുടക്കം

0
ന്യൂഡൽഹി : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ സീസണിന് ഒക്ടോബർ 10-ന്...

അന്താരാഷ്ട്ര വിപണിയിൽ റബ്ബർക്ഷാമം രൂക്ഷമാകുമെന്ന് സൂചന ; വില 300 കടക്കും

0
കോട്ടയം : അന്താരാഷ്ട്ര വിപണിയിൽ റബ്ബർക്ഷാമം തുടരുമെന്ന സൂചന നൽകി പ്രമുഖ...