ഡല്‍ഹി: അഴിമതി, കരിദിനം എന്നിവയടക്കം അറുപത്തിയഞ്ചോളം വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ പാര്‍ലമെന്റില്‍ പുതിയ വിലക്ക്.
പാര്‍ലമെന്റ് വളപ്പില്‍ ധര്‍ണയോ സത്യാഗ്രഹമോ പ്രതിഷേധമോ പാടില്ലെന്ന് വ്യക്തമാക്കി ഉത്തരവിറക്കി. സെക്രട്ടറി ജനറലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മതപരമായ ചടങ്ങുകള്‍ക്ക് വേണ്ടിയും പാര്‍ലമെന്റ് വളപ്പ് ഉപയോഗിക്കാന്‍ പാടില്ല. ഉത്തരവ് ലംഘിച്ചാല്‍ എന്താകും നടപടിയെന്ന് വ്യക്തമാക്കിയിട്ടില്ല. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് പുതിയ ഉത്തരവ് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്. വിശ്വഗുരുവിന്റെ പുതിയ നടപടിയെന്ന അടിക്കുറിപ്പോടെയാണ് ജയറാം രമേശിന്റെ ട്വീറ്റ്.
പാര്‍ലമെന്റ് വളപ്പില്‍ ധര്‍ണയോ സത്യാഗ്രഹമോ പ്രതിഷേധമോ പാടില്ല ; പുതിയ വിലക്ക്
RECENT NEWS
Advertisment