പാര്‍ലമെന്റ് പ്രത്യേക സമ്മേളനം ; പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

For full experience, Download our mobile application:
Get it on Google Play

ദില്ലി: പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ പ്രധാനമന്ത്രിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രി മോദിയുടെ രാഷ്ട്രീയ രീതി മാറ്റണമെന്ന് ഖാര്‍ഗെ പറഞ്ഞു. ‘നിങ്ങള്‍ രാഷ്ട്രീയം ചെയ്യുന്ന രീതി മാറ്റൂ, പുതിയ പാര്‍ലമെന്റിലേക്ക് മാറിയെന്നു കരുതി മാറ്റമൊന്നും ഉണ്ടാകില്ല’ അദ്ദേഹം പറഞ്ഞു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി 21 തവണ പ്രസ്താവനകള്‍ നടത്തി, മന്‍മോഹന്‍ സിംഗ് 30 തവണ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെന്നും, പ്രധാനമന്ത്രി, ചില പതിവ് അഭിപ്രായങ്ങള്‍ ഒഴികെ രണ്ട് തവണ മാത്രമാണ് പ്രസ്താവനകള്‍ പുറപ്പെടുവിച്ചതെന്നും ഖാര്‍ഗെ പറഞ്ഞു.

ബ്രിട്ടീഷുകാര്‍ ഇന്ത്യയെ കുറച്ചുകണ്ടെന്നും എന്നാല്‍ ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമായി വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ‘1950 ല്‍ നമ്മള്‍ ജനാധിപത്യം സ്വീകരിച്ചപ്പോള്‍, ഇവിടെ ദശലക്ഷക്കണക്കിന് നിരക്ഷരര്‍ ഉള്ളതിനാല്‍ ജനാധിപത്യം പരാജയപ്പെടുമെന്നാണ് പല വിദേശ പണ്ഡിതന്മാരും കരുതിയത്. ബ്രിട്ടീഷുകാര്‍ പോയാല്‍ ജുഡീഷ്യറി, ആരോഗ്യ സേവനങ്ങള്‍, റെയില്‍വേ, പൊതുമരാമത്ത് എന്നിവ നശിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ചര്‍ച്ചില്‍ പോലും പറഞ്ഞിരുന്നു. എന്നാല്‍ ജനാധിപത്യം നിലനിറുത്തിക്കൊണ്ട് അവ തെറ്റാണെന്ന് ഞങ്ങള്‍ തെളിയിച്ചു. ഞങ്ങള്‍ അതിനെ ശക്തിപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്തു. 70 വര്‍ഷം കൊണ്ട് ഞങ്ങള്‍ എന്താണ് ചെയ്തതെന്ന് നിങ്ങള്‍ ചോദിക്കുന്നു. 70 വര്‍ഷം കൊണ്ട് ഞങ്ങള്‍ ചെയ്തത് ഇതാണ്’ ഖാര്‍ഗെ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...