ഡല്‍ഹി : പാര്‍ലമെന്റിലെ എഡിറ്റോറിയല്‍ ആന്‍ഡ് ട്രാന്‍സിലേഷന്‍ വിഭാഗത്തിലെ മുതിര്‍ന്ന ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. പാര്‍ലമെന്റ് മന്ദിരത്തിലെ അഞ്ചാം നിലയിലുള്ള ഓഫീസില്‍ മേയ് 12 വരെ ഇയാള്‍ എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തൂപ്പുകാരന് കൊവിഡ് സ്ഥിരീകരിച്ചതിനു ശേഷം പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. ക്വാറന്റൈനില്‍ പോകുന്നതിനു തൊട്ടുമുന്‍പു വരെ ഇയാള്‍ പാര്‍ലമെന്റ് സന്ദര്‍ശിച്ചിരുന്നുവെന്നത് ഏറെ ആശങ്കയുണര്‍ത്തുകയാണ്. അഞ്ചാം നില സീല്‍ ചെയ്യുകയും അണുനശീകരണം നടത്തുകയും ചെയ്തു. ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.
പാര്‍ലമെന്റിലെ എഡിറ്റോറിയല്‍ ആന്‍ഡ് ട്രാന്‍സിലേഷന്‍ വിഭാഗത്തിലെ മുതിര്‍ന്ന ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു
RECENT NEWS
Advertisment