കൊച്ചി: കൃഷി-മൃഗസംരക്ഷണ-ഭക്ഷ്യ സംസ്കരണ പാർലിമെന്റ് സ്ഥിരം സമിതി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) സന്ദർശിച്ചു. കർണാടകയിലെ ബാഗൽകോട്ടിൽ നിന്നുള്ള ലോക്സഭാംഗം പി സി ഗഡ്ഡിഗൗഡർ അധ്യക്ഷനായ സമിതി സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണനുമായും വകുപ്പ് മേധാവികളുമായും ചർച്ച നടത്തി. ആറ് എംപിമാരാണ് സംഘത്തിലുണ്ടായിരുന്നത്.
സിഎംഎഫ്ആർഐയുടെ വിവിധ ഗവേഷണപ്രവർത്തനങ്ങൾ സമിതിക്ക് മുമ്പിൽ അവതരിപ്പിച്ചു. സമുദ്രമത്സ്യമേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, കൂടുമത്സ്യകൃഷി, കടൽപായൽ കൃഷി, സമുദ്രജൈവവൈവിധ്യം, ന്യൂട്രാസ്യൂട്ടിക്കൽ ഉൽപാദനം, സാമൂഹിക-സാമ്പത്തിക സ്ഥിതി തുടങ്ങിയവ സമിതി വിലയിരുത്തി. അധ്യക്ഷന്‍ പുറമെ ഡോ അനിൽ സുഖ്ദിയോറാവു ബോണ്ടെ, മസ്താൻ റാവു ബീഡ, രാംനാഥ് താക്കൂർ, ദേവേന്ദ്രസിങ്, റാമിലാബെൻ ബെച്ചാർഭായി ബാര എന്നീ എംപിമാരാണ് സംഘത്തിലുണ്ടായിരുന്നത്.
കൂടാതെ സെക്രട്ടറി ഉത്തംചന്ദ് ഭരദ്വാജ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും സംഘത്തനൊപ്പമുണ്ടായിരുന്നു. സിഎംഎഫ്ആർഐയുടെ ഗവേഷണപ്രവർത്തനങ്ങളിൽ സംഘം സംതൃപ്തി രേഖപ്പെടുത്തി. സമുദ്രമത്സ്യമേഖലയുടെ സുസ്ഥിരതക്കും ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുന്നതിനും സിഎംഎഫ്ആർഐ സുപ്രധാന പങ്കാണ് വഹിക്കുന്നതെന്ന് സമിതി വിലയിരുത്തി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033