രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ടാറ്റ ഓഹരികള്‍ വില്‍ക്കുന്നു

For full experience, Download our mobile application:
Get it on Google Play

ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ ടാറ്റ ടെക്നോളജീസിന്റെ പ്രാഥമിക ഓഹരി വിൽപനയ്ക്കുള്ള അനുമതി ഇന്ത്യയിലെ വിപണി നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ‍് ഓഫ് ഇന്ത്യയിൽ നിന്നും ലഭിച്ചു. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് നിക്ഷേപകരുടെ വിശ്വസ്ത സംരംഭകർ കൂടിയായ ടാറ്റ ഗ്രൂപ്പിൽ നിന്നും പുതിയ ഓഹരി പബ്ലിക് ഇഷ്യൂവിനായി പ്രാഥമിക വിപണിയിലേക്ക് എത്തുന്നത്. ഏറെക്കാലമായി വാർത്തകളിൽ ഇടംപിടിക്കുന്ന ടാറ്റ ടെക് ഐപിഒയിൽ പങ്കെടുക്കാൻ നിക്ഷേപകരും ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ചിലാണ്, ടാറ്റ ടെക്നോളജീസ് സെബിക്ക് മുമ്പാകെ ഐപിഒ നടത്തുന്നതിനുള്ള അനുമതി തേടി കരട് പേപ്പറുകൾ സമർപ്പിച്ചത്.

ഓഫർ ഫോർ സെയിൽ മുഖേനയുള്ള 9.571 കോടി ഓഹരികളാകും നിക്ഷേപകർക്ക് മുന്നിലേക്ക് എത്തുക. ഇതിൽ ടാറ്റ ടെക്നോളജീസിന്റെ പ്രമോട്ടറായ ടാറ്റ മോട്ടോർസിന്റെ പക്കൽ നിന്നും 8.113 കോടി ഓഹരികളും നിലവിലെ വൻകിട നിക്ഷേപകരായ ആൽഫ ടിസി ഹോൾഡിംഗ്സിന്റെ ഭാഗത്ത് നിന്നും 97.2 ലക്ഷവും ടാറ്റ ക്യാപിറ്റൽ ഗ്രോത്ത് ഫണ്ട്-1 കൈവശം വെച്ചിട്ടുള്ള 48.6 ലക്ഷം ഓഹരികളുമാകും പ്രാഥമിക വിപണിയിലേക്ക് ഐപിഒയുടെ ഭാഗമായി എത്തുക.

നിലവിൽ ടാറ്റ മോട്ടോർസിന്റെ കൈവശം ടാറ്റ ടെക്നോളജീസിന്റെ 74.69 ശതമാനം ഓഹരി വിഹിതം സ്വന്തമായുണ്ട്. ആൽഫ ടിസി ഹോൾഡിംഗ്സിന്റെ പക്കൽ 7.26 ശതമാനവും ടാറ്റ ക്യാപിറ്റൽ ഗ്രോത്ത് ഫണ്ടിന്റെ കൈവശം 3.63 ശതമാനം വീതവും ഓഹരി വിഹിതമാണുള്ളത്. ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ്, ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ്, സിറ്റി ഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമാണ് ടാറ്റ ടെക്നോളജീസിന്റെ ഐപിഒയുടെ ലീഡ് മാനേജർമാർ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പട്ടിക വിഭാഗങ്ങൾക്ക് നഷ്ടപ്പെട്ട അവസരങ്ങളും അവകാശങ്ങളും തിരികെ നൽകണം ; ദളിത് ഫ്രണ്ട് (എം)

0
കോട്ടയം: പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും ദളിത് ക്രൈസ്തവർക്കും കേരളത്തിൽ നഷ്ടപ്പെട്ട അവസരങ്ങളും...

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു ; സംഭവം കൊല്ലം കെഎസ്ആർടിസി...

0
തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം...

സന്തോഷ് ട്രോഫി മുന്‍ താരം ലഹരിയുമായി വീണ്ടും പിടിയില്‍

0
തിരുവനന്തപുരം : സന്തോഷ് ട്രോഫി മുന്‍ താരം ലഹരി മരുന്നുമായി പിടിയില്‍....

ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ വിമർശിച്ച് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ വിമർശിച്ച് ബിജെപി...