കുടിവെള്ളത്തിൽ ലഹരി കലർത്തിയെന്ന് ആരോപണം ; ബ്യൂട്ടി പാർലർ ഉടമയെ ജീവനക്കാർ ചെരുപ്പ് കൊണ്ട് അടിച്ചു

For full experience, Download our mobile application:
Get it on Google Play

രാജസ്ഥാൻ : രാജസ്ഥാനിലെ ചുരുവിൽ ബ്യൂട്ടി പാർലർ ഉടമയെ നാല് വനിതാ ജീവനക്കാർ ചെരിപ്പ് കൊണ്ട് അടിച്ചു. കുടിവെള്ളത്തിൽ ലഹരി കലർത്തിയെന്ന് സംശയിച്ചായിരുന്നു മർദ്ദനം, ഇതിന്റെ ദൃശ്യങ്ങൾ ജീവനക്കാർ പകർത്തി പോലീസിൽ പരാതി നൽകി. എന്നാൽ, മതപരമായ കാരണങ്ങളാൽ ഗംഗാജലവും മഞ്ഞ കടുകുമാണ് വെള്ളത്തിൽ കലർത്തിയതെന്ന് ഉടമ അവകാശപ്പെട്ടു. രാജസ്ഥാനിലെ ചുരു ജില്ലയിലെ ഒരു ബ്യൂട്ടി പാർലർ ഉടമയെ നാല് വനിതാ ജീവനക്കാർ കുടിവെള്ളത്തിൽ ലഹരി കലർത്തിയെന്ന് സംശയിച്ച് 43 തവണ ചെരിപ്പ് കൊണ്ട് അടിച്ചെന്ന് പരാതി. ഉടമയുടെ പ്രവർത്തി ജീവനക്കാർ രഹസ്യമായി ചിത്രീകരിച്ചിരുന്നു. ഈ ദൃശ്യങ്ങൾ അടക്കം പോലീസിന് കൈമാറിയ യുവതികൾ ഉടമയ്ക്കെതിരെ കേസും ഫയൽ ചെയ്തു.

അതേസമയം മതപരമായ കാരണങ്ങളാൽ ഗംഗാജലവും മഞ്ഞ കടുകും ജലത്തിൽ കലർത്തിയെന്ന് ഉടമ അവകാശപ്പെട്ടു. ചുരു ജില്ലയിലെ ഒരു ബ്യൂട്ടി പാർലറിൽ ജോലി ചെയ്യുന്ന യുവതികൾ 6 മിനിറ്റിനുള്ളിൽ 43 തവണ ചെരിപ്പ് കൊണ്ട് ഉടമയെ അടിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതികൾ ഈ ദൃശ്യങ്ങളോടൊപ്പം പോലീസിന് പരാതി നൽകിയത്. പരാതിയിൽ പാർലറിലെ കുടിവെള്ളത്തിൽ ഉടമ ലഹരി കലർത്താൻ ശ്രമിച്ചതായി യുവതികൾ ആരോപിച്ചു. ജൂൺ 29 ന് സദുൽപൂരിലെ ഒരു ബ്യൂട്ടി പാർലറിൽ വെച്ചാണ് സംഭവം. സംഭവത്തിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വീഡിയോയിൽ പാർലർ ഉടമ വെള്ളത്തിൽ എന്തോ കലർത്തുന്നത് കാണാം. ഇതിന് പിന്നാലെ സ്ഥാപനത്തിലെ യുവതികൾ ഉടമയെ ചെരിപ്പ് കൊണ്ട് അടിക്കുന്നതും വീഡിയോയിൽ കാണാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...