ടാങ്കറിന് തീപിടിച്ചു ; ഫിലഡൽഫിയയിൽ ഹൈവേയിലെ മേൽപ്പാലം തകർന്നു ; വിഡിയോ

For full experience, Download our mobile application:
Get it on Google Play

ഫിലഡൽഫിയ: ടാങ്കറിനു തീപിടിച്ചുണ്ടായ അപകടത്തെ തുടർന്ന് യുഎസിലെ ഫിലഡൽഫിയയിൽ ഹൈവേയിലെ മേൽപ്പാലം തകർന്നു. ഈസ്റ്റ് കോസ്റ്റിലെ പ്രധാന ദേശീയപാതയായ നോർത്ത് – സൗത്ത് ഹൈവേയിലായിരുന്നു അപകടം. തിരക്കേറിയ ഈ വഴി താൽക്കാലികമായി അടച്ചിട്ടെന്ന് അധികൃതർ അറിയിച്ചു. പ്രാദേശികസമയം ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. നിറയെ പെട്രോളിയം ഉൽപന്നവുമായി പോവുകയായിരുന്ന ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. തീ നിയന്ത്രണവിധേയമാക്കാൻ ഒരു മണിക്കൂറോളം സമയമെടുത്തു. സംഭവസമയത്ത് റോഡിൽ തിരക്കില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി.

ദേശീയപാതയിൽ വടക്കുഭാഗത്തേക്കുള്ള ഐ–95 വഴി തകർന്നുതരിപ്പണമായെന്നും തെക്കോട്ടുള്ള പാതയിൽ നാശനഷ്ടമുണ്ടെന്നും ഫിലഡൽഫിയ അഗ്നിരക്ഷാവിഭാഗം മേധാവി ഡെറക് ബൗമർ പറഞ്ഞു.  മേൽഭാഗത്തെ റോഡ് തകർന്നതിനെ തുടർന്ന് താഴെയുള്ള പാതയിൽ ഒരു വാഹനം ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പെൻസിൽവേനിയ ഗവർണർ ജോഷ് ഷപിറോ വ്യക്തമാക്കി. പ്രദേശത്ത് ദുരന്ത മുന്നറിയിപ്പു നൽകുമെന്നും അപകടത്തിൽ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ, എന്തുമാത്രം നാശനഷ്ടമുണ്ടായി എന്നിവയെല്ലം വിശദമായി പരിശോധിക്കുമെന്നും ഗവർണർ പറഞ്ഞു. ആളപായമുള്ളതായി നിലവിൽ റിപ്പോർട്ടില്ല. അപകടത്തിനു പിന്നാലെ വലിയ കോൺക്രീറ്റ് സ്ലാബ് താഴേക്കു പതിക്കുന്നതു വിഡിയോയിൽ കാണാം.

യാത്രക്കാർക്ക് ആർക്കും പരുക്കില്ലാത്തതിനും ജീവഹാനി സംഭവിക്കാത്തതിനും ദൈവത്തിനു നന്ദി പറയുന്നതായും ഗവർണർ ജോഷ് ഷപിറോ കൂട്ടിച്ചേർത്തു.‌‌ 4 വർഷം മുൻപ് 212 ദശലക്ഷം യുഎസ് ഡോളർ ചെലവിട്ടു പുനർനിർമാണം നടത്തിയ റോഡിന്റെ ഭാഗമാണു തകർന്നത്. പ്രതിദിനം 1.60 ലക്ഷം വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിലായിരുന്നു അപകടം. പെൻസിൽവേനിയയിലെ ഏറ്റവും തിരക്കേറിയ വഴിയാണിത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സംഭവത്തെക്കുറിച്ച് അന്വേഷിച്ചെന്നും ഗവർണറുമായും ഫിലഡൽ‌ഫിയ മേയറുമായും സംസാരിച്ചെന്നും വൈറ്റ് ഹൗസ് അറിയിച്ചു. https://twitter.com/KeeleyFox29/status/1667876232673804292?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1667876232673804292%7Ctwgr%5Ea6a4ec519d8d32edcbd03d98767ce9657d93eb4b%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2023%2F06%2F12%2Fpart-of-philadelphia-highway-collapses-after-tanker-truck-catches-fire-at-us.html

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...