ചടങ്ങുകളിൽ പങ്കെടുത്തവർക്ക് കോവിഡ് ബാധിച്ചാൽ എല്ലാവർക്കും പരിശോധന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിവാഹം, ശവസംസ്‌കാരം തുടങ്ങിയ പൊതുചടങ്ങുകളിൽ പങ്കെടുത്തവരിൽ ആർക്കെങ്കിലും കോവിഡ് ബാധിച്ചെന്നു കണ്ടെത്തിയാൽ പങ്കെടുത്ത മുഴുവൻപേരെയും പരിശോധിക്കും. മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽച്ചേർന്ന ആരോഗ്യവകുപ്പിന്റെ യോഗത്തിലാണ് തീരുമാനം. കോവിഡ് പരിശോധന പരമാവധി ഉയർത്തും. രോഗലക്ഷണങ്ങളുള്ളവരും സമ്പർക്കത്തിലുള്ളവരും നിർബന്ധമായും പരിശോധന നടത്തണം. സ്വയം ചികിത്സ പാടില്ല.

സെപ്റ്റംബർ അവസാനത്തോടെ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകും. സിറിഞ്ച് ക്ഷാമം പരിഹരിച്ചുവരുകയാണ്. 1.11 കോടി ഡോസ് വാക്‌സിൻ നൽകാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. മരണനിരക്ക് കുറയ്ക്കാനുള്ള ഇടപെടലുകളുണ്ടാകണമെന്ന് ആരോഗ്യപ്രവർത്തകർക്ക് മന്ത്രി നിർദേശം നൽകി. വീടുകളിൽ സ്വയം നിരീക്ഷണത്തിൽ കഴിയുന്നവരിൽ രോഗം ഗുരുതരമായാൽ വിദഗ്‌ധ ചികിത്സ ഉറപ്പാക്കണം.

മൂന്നാം തരംഗം മുന്നിൽക്കണ്ട് ആശുപത്രികളിൽ സജ്ജമാക്കിക്കൊണ്ടിരിക്കുന്ന സംവിധാനങ്ങൾ യോഗം വിലയിരുത്തി. ആശുപത്രി കിടക്കകൾ, ഓക്‌സിജൻ സംവിധാനമുള്ള കിടക്കകൾ, ഐ.സി.യു.കൾ, വെന്റിലേറ്ററുകൾ എന്നിവ സജ്ജമാക്കിവരികയാണ്. പീഡിയാട്രിക് വാർഡുകളും ഐ.സി.യു.വും സജ്ജമാക്കി കുട്ടികളുടെ ചികിത്സയ്ക്ക് പ്രത്യേക പ്രാധാന്യം നൽകും. ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...