ദില്ലി : പങ്കാളിത്ത പെൻഷൻ പുനഃപ്പരിശോധനാ റിപ്പോർട്ടിനെ കുറിച്ച് പഠിക്കാൻ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച സംസ്ഥാന സർക്കാർ നടപടിയെ വിമർശിച്ച് സുപ്രീം കോടതി. ചീഫ് സെക്രട്ടറി വി വേണു നവംബർ 10 ന് നേരിട്ട് വിശദീകരണം നൽകണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഹര്‍ജിക്കാര്‍ക്ക് കൈമാറിയില്ലെങ്കിൽ നേരിട്ട് ഹാജരാകണമെന്നാണ് കോടതി നിർദേശം. പങ്കാളിത്ത പെൻഷൻ പദ്ധതി റിപ്പോർട്ട് സർവ്വീസ് സംഘടനയായ ജോയിൻറ് കൗൺസിലിന് നൽകാത്ത വിഷയം സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കുകയാണ്.
ഹർജി പരിഗണനയിലിരിക്കെ പുനഃപ്പരിശോധനാ റിപ്പോർട്ട് പഠിക്കാൻ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചതാണ് സുപ്രീം കോടതിയെ ചൊടിപ്പിച്ചത്. സുപ്രീം കോടതി നടപടികളെ ലാഘവത്തോടെ സർക്കാർ കാണരുതെന്ന് ജസ്റ്റിസ് അഭയ് എസ് ഓഖ അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. പുനഃപ്പരിശോധനാ സമിതിയുടെ റിപ്പോർട്ടിന്റെ പകർപ്പ് ജോയിന്റ് കൗൺസിൽ ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ കല്ലിങ്കലിന് നൽകുന്ന കാര്യം പരിഗണിക്കാൻ നേരത്തെ കോടതി സംസ്ഥാനത്തിന് വാക്കാൽ നിർദ്ദേശം നൽകിയിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.