ജീവകാരുണ്യ പ്രവർത്തനത്തിനായി ഇന്ത്യയിലെ കോടീശ്വരന്മാർ സംഭാവന ചെയ്തത് 8445 കോടി രൂപ

For full experience, Download our mobile application:
Get it on Google Play

ദില്ലി : നിലവിലെ സാമ്പത്തിക വർഷം ജീവകാരുണ്യ പ്രവർത്തനത്തിനായി ഇന്ത്യയിലെ കോടീശ്വരന്മാർ 8445 കോടി രൂപ സംഭാവന നൽകിയതായി റിപ്പോർട്ട്. രാജ്യത്തെ 119 കോടീശ്വരന്മാരാണ് ഇത്രയും തുക സംഭാവനയായി നൽകിയത്. ഈഡൽ​ഗിവ് ഹാറൂൻ ഇന്ത്യ ഫിലാന്ത്രോപ്പി പട്ടികയിലാണ് വിവരങ്ങളുള്ളത്.  എച്ച്സിഎൽ ചെയർമാനായ ശിവ് നാടാരാണ് സംഭാവന നൽകിയവരിൽ ഏറ്റവും മുന്നിൽ. ശിവ് നാടാരും കുടുംബവും 2042 കോടി സംഭാവന നൽകി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്ന് വർഷവും ശിവ് നാടാരാണ് പട്ടികയിൽ മുന്നിൽ. ഒരു ദിവസം 5.6 കോടിയാണ് സംഭാവന നൽകുന്നത്.

കല, സംസ്കാരം, വിദ്യാഭ്യാസം മേഖലയിലാണ് ഇവർ കൂടുതൽ സംഭാവന ചെയ്യുന്നത്. വിപ്രോയുടെ അസിം പ്രേംജിയാണ് പട്ടികയിൽ രണ്ടാമത്. 1774 കോടിയാണ് അസിം പ്രേംജി സംഭാവന നൽകിയത്. മുകേഷ് അംബാനിയും കുടുംബവും 376 കോടിയാണ് സംഭാവന നൽകിയത്. പട്ടികയിൽ മൂന്നാമതാണ് അംബാനി കുടുംബം.  287 കോടിയാണ് കുമാർ മം​ഗളം ബിർളയുടെ സംഭാവന. ​ഗൗതം അദാനിയും കുടുംബവും 285 കോടിയാണ് നൽകിയത്. 241 കോടി നൽകിയ അനിൽ അ​ഗർവാൾ പട്ടികയിൽ ഏഴാം സ്ഥാനത്താണ്. നന്ദൻ നിലേകനി 189 കോടിയും ഭാര്യ രോഹിണി നിലേകനി 170 കോടിയും നൽകി. സെരോദ സഹസ്ഥാപകനായ നിഖിൽ കാമത്താണ് പട്ടികയിലെ  ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. 110 കോടിയാണ് അദ്ദേഹം സംഭാവന നൽകിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...