അദ്ധ്യാപികയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച്‌ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് അശ്ലീല സന്ദേശo ; സഹാധ്യാപകരെ രക്ഷിക്കാന്‍ പാര്‍ട്ടി ശ്രമം

For full experience, Download our mobile application:
Get it on Google Play

കൊല്ലം: അദ്ധ്യാപികയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച്‌ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് അശ്ലീല സന്ദേശo സഹാധ്യാപകരെ രക്ഷിക്കാന്‍ പാര്‍ട്ടി ശ്രമം സിപിഎം നിയന്ത്രണത്തിലുള്ള തേവലക്കര ഗേള്‍സ് ഹൈസ്‌കൂളില്‍ അദ്ധ്യാപകര്‍ക്കിടയിലെ വിഭാഗീയത അതിരു വിട്ടു. അദ്ധ്യാപികയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച്‌ സഹാധ്യാപകര്‍ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് അശ്ലീല സന്ദേശമയച്ചു. പോലീസ് അന്വേഷണത്തില്‍ സത്യം പുറത്തു വന്നതോടെ പ്രതികളായ അദ്ധ്യാപകര്‍ ഒളിവില്‍. പരാതി നല്‍കിയ അദ്ധ്യാപികയെയും മറ്റൊരു അദ്ധ്യാപകനെയും പ്രതികള്‍ക്കൊപ്പം സസ്പെന്‍ഡ് ചെയ്ത് സ്‌കൂള്‍ മാനേജ്മെന്റ്.

സിപിഎം ജില്ലാ കമ്മറ്റിയുടെ നിയന്ത്രണത്തിലുള്ളതാണ് സ്‌കൂള്‍. അദ്ധ്യാപികയാണ് പരാതിക്കാരി. ഇടതു കുടുംബത്തിലെ വ്യക്തി. അദ്ധ്യാപികയുടെ ഫോണ്‍ മോഷ്ടിച്ച്‌ വാട്സാപ്പ് ഗ്രൂപ്പുകളില്‍ സ്‌കൂളിലെ അദ്ധ്യാപകരെയും സിപിഎം നേതാക്കളെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സന്ദേശം അയച്ച്‌ അദ്ധ്യാപകരായ മൈനാഗപ്പള്ളി സ്വദേശി പ്രജീഷ്, തേവലക്കര സ്വദേശി സാദിയ എന്നിവരാണെന്ന് ശാസ്താംകോട്ട പൊലീസ് അന്വേഷിച്ച്‌ കണ്ടെത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

പുകസ, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ ഭാരവാഹിയും ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനും സിപിഎം ജില്ലാ കമ്മറ്റി അംഗവുമായ പി.കെ. ഗോപനാണ് സ്‌കൂള്‍ മാനേജര്‍. ഇയാളുടെ ബന്ധുവാണ് പ്രതി സ്ഥാനത്തുള്ള പ്രജീഷ്. സംഭവം വിവാദമായതിന് പിന്നാലെ പ്രതികള്‍ക്കൊപ്പം പരാതിക്കാരിയേയും മറ്റൊരു അദ്ധ്യാപകനേയും മാനേജര്‍ സസ്പെന്‍ഡ് ചെയ്തു. സ്‌കൂളിലെ അച്ചടക്കത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന കാരണം പറഞ്ഞാണ് സസ്പെന്‍ഷന്‍.

പ്രതികളെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പരാതിക്കാരി അടക്കമുള്ള അദ്ധ്യാപകരുടെ സസ്പെന്‍ഷന്‍ എന്ന് പറയുന്നു. സിപിഎമ്മിനുള്ളിലെ വിഭാഗീയതയാണ് ഇതിന് കാരണം. സിപിഎം നിയന്ത്രണത്തിലുള്ള തേവലക്കര ബോയ്സ്, ഗേള്‍സ് ഹൈസ്‌കൂളുകളിലെ നിയമനങ്ങളില്‍ പാര്‍ട്ടി നേതാക്കളുടെ കുടുംബാംഗങ്ങളെയും പോഷക സംഘടനാ നേതാക്കളെയുമാണ് പരിഗണിക്കുന്നത്. നിയമനങ്ങളുടെ വീതം വയ്പിനെ ചൊല്ലി പാര്‍ട്ടി ഘടകങ്ങളിലും തര്‍ക്കം നിലനില്‍ക്കുന്നു.

ഏറെ നാളായി അദ്ധ്യാപകര്‍ പല ഗ്രൂപ്പുകളായിട്ടാണ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്കിടയിലുള്ള തര്‍ക്കവും വൈരാഗ്യവുമാണ് ഫോണ്‍ മോഷണത്തിലും അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുന്നതിലും കലാശിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം. കെഎസ്ടിഎ, സ്‌കൂള്‍ വാട്സാപ്പ് ഗ്രൂപ്പുകളിലാണ് സന്ദേശം ഇട്ടത്. ഫോണ്‍ നഷ്ടമായ വിവരം അറിഞ്ഞപ്പോള്‍ തന്നെ അദ്ധ്യാപിക സിം ബ്ലോക്ക് ചെയ്ത് പോലീസില്‍ പരാതി നല്‍കിയിരുന്നു.

സംശയ നിഴലിലുള്ള അദ്ധ്യാപകരായ പ്രജീഷും സാദിയയും പൊലീസ് മൊഴിയെടുക്കാന്‍ വിളിച്ചിട്ടും ചെല്ലാതെ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചു. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങളും ഫോണുകളും സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ പരിശോധിച്ച ശേഷമാണ് പ്രജിഷ്, സാദിയ എന്നിവരെ പ്രതികളാക്കി പോലീസ് കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൊടുത്തത്. സംഭവത്തിന് ശേഷം പ്രതികള്‍ ഫോണ്‍ പൂര്‍ണമായി നശിപ്പിക്കുകയും ചെയ്തു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...