കൊച്ചി: കേരള ലക്ഷ്യദ്വീപ് സന്ദര്‍ശനത്തിനൊരുങ്ങി ദ്രൗപതി മുര്‍മു. ഈ മാസം 16, 17 തീയതികളിലാണ് രാഷ്ട്രപതി കേരളത്തിലെത്തുക.കേരളത്തില്‍ 3 പരിപാടികളിലാണ് രാഷ്ട്രപതി പങ്കെടുക്കുന്നത്. 16-ാം തീയതി രാവിലെ കൊച്ചിയിലെത്തുന്ന രാഷ്ട്രപതി ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച വിമാന വാഹിനികപ്പല്‍ ഐഎന്‍എസ് വിക്രാന്ത് സന്ദര്‍ശിക്കും. വൈകുന്നേരം നാലിന് ഐഎന്‍എസ് ദ്രോണാചാര്യയില്‍ നാവിക സേനയുടെ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് തിരുവനന്തപുരത്തെക്ക് തിരിക്കും.
അവിടെ ഹയാത്ത് റീജന്‍സിയില്‍ ആണ് രാഷ്ട്രപതി താമസിക്കുക. 17ന് ഉച്ചയ്ക്ക് 12ന് കവടിയാര്‍ ഉദയ് പാലസ് കണ്വന്ഷന് സെന്ററില്‍ കുടുംബശ്രീയുടെ ഇരുപത്തഞ്ചാം വാര്‍ഷികം ഉദ്ഘാടനം ചെയ്യും. ഉച്ചഭക്ഷണത്തിനു ശേഷം ലക്ഷദ്വീപിലേക്ക് പോകും. ലക്ഷദ്വീപിലും രണ്ടു ദിവസത്തെ സന്ദര്‍ശനമാണ് തീരുമാനിച്ചിരിക്കുന്നത്.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.