കൊന്നപ്പാറ കിടങ്ങിൽ പടി – മോദിക്കൽ പടി റോഡ് കവറിങ് സ്ളാബ് ആൻഡ് റീറ്റെയ്‌നിങ് വാൾ നിർമ്മാണോൽഘാടനം നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിൽ 2020 – 21 വാർഷീകഖിയ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച കൊന്നപ്പാറ കിടങ്ങിൽ പടി – മോദിക്കൽ പടി റോഡ് കവറിങ് സ്ളാബ് ആൻഡ് റീറ്റെയ്‌നിങ് വാൾ നിർമ്മാണോൽഘാടനം ഗ്രാമ പഞ്ചായത്ത് അംഗം പുഷപ ഉത്തമൻ നിർവ്വഹിച്ചു. മുൻ പഞ്ചായത്ത് അംഗം റോജി ബേബി, യൂസഫ്, പി വി സാമുവൽ, സുഗതൻ പി കെ,ശ്യാം തുടങ്ങിയവർ സംസാരിച്ചു. ഈ പ്രദേശത്തെ അഞ്ചോളം പട്ടികജാതി കുടുംബങ്ങൾ ഉൾപ്പെടെ പത്ത് കുടുംബങ്ങൾക്ക് ദീർഘനാളായി വഴിയില്ലാത്തതിനാൽ വഴി ലഭിക്കുന്നതിന് ആദ്യ ഘട്ടമെന്ന നിലയിൽ ഏഴ് ലക്ഷം രൂപ പഞ്ചായത്തിൽ നിന്നും അനുവദിക്കുകയും കരാറുകാരൻ കരാർ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

പ്രദേശവാസിയായ ഒരാൾ ഈ പദ്ധതിക്ക് എതിരെ ഹൈക്കോടതിയിൽ നിന്നും സ്റ്റേ വാങ്ങുകയും ഈ കേസിൽ പ്രദേശവാസികളും കക്ഷി ചേർന്നതിനെ തുടർന്ന് പ്രദേശ വാസികൾക്ക് അനുകൂലമായി റോഡ് പണി ചെയ്യുന്നതിന് ഹൈകോടതിയിൽ നിന്നും വിധിയുണ്ടായി. ഹൈക്കോടതി വിധി നടപ്പാക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറി അസിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. ഈ പദ്ധതി പൂർത്തീകരിക്കുമ്പോൾ പ്രദേശത്തെ പത്തോളം കുടുംബങ്ങളുടെ ദീർഘനാളത്തെ വഴി പ്രശ്നത്തിന് പരിഹാരം കാണുവാൻ കഴിയും.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കായംകുളത്ത് മത്തി പ്രളയം

0
ആലപ്പുഴ: കായംകുളം വലിയ അഴീക്കലില്‍ മത്തി പ്രളയം. നെയ്മത്തി കയറി മത്സ്യബന്ധന...

കാലുകൾ നഷ്ടപ്പെട്ട പോലീസുകാർക്ക് സഹായവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം : കാസർകോട് ജില്ലയിൽ ഹൈവേ പട്രോളിംഗ് ഡ്യൂട്ടിക്കിടെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ...

നീറ്റ് യു.ജി പുനപരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്ക് യാത്രാതടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ യാത്ര വൈകിപ്പിച്ച് പ്രധാനമന്ത്രി...

0
ദില്ലി: നീറ്റ് യു.ജി പുനപരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്ക് യാത്രാതടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ...

മുല്ലപ്പെരിയാർ നിരീ​ക്ഷണ സമിതിയിൽ നിന്ന് കേരളത്തി​ന്റെ പ്രതിനിധിയെ ഒഴിവാക്കിയ സംഭവത്തിൽ കേന്ദ്ര നടപടി അംഗീകരിക്കില്ലെന്ന്...

0
തിരുവനന്തപുരം: മുല്ലപ്പെരിയാർ നിരീ​ക്ഷണ സമിതിയിൽ നിന്ന് കേരളത്തി​ന്റെ പ്രതിനിധിയെ ഒഴിവാക്കിയ സംഭവത്തിൽ...