Wednesday, April 24, 2024 10:27 pm

പെരുന്തേനരുവി കുടിവെള്ള പദ്ധതിയുടെ പമ്പ്ഹൗസിൽ കൂറ്റൻ മരം ഒഴുക്കിൽപ്പെട്ട് ദ്രവിച്ചിട്ടും നീക്കാൻ നടപടിയില്ല

For full experience, Download our mobile application:
Get it on Google Play

റാന്നി: പെരുന്തേനരുവി കുടിവെള്ള പദ്ധതിയുടെ പമ്പ്ഹൗസിൽ കൂറ്റൻ മരം ഒഴുക്കിൽപ്പെട്ട് തട്ടി നിന്നത് കാലപ്പഴക്കത്താൽ ദ്രവിച്ചിട്ടും നീക്കാൻ നടപടിയില്ല. മഹാപ്രളയങ്ങളിൽ കടപുഴകിയെത്തിയ കൂറ്റന്‍ മരമാണ് പമ്പുഹൗസിന്‍റെ കിണറില്‍ തട്ടി നില്‍ക്കുന്നത്. ഇതു വന്ന് തട്ടിയ ആഘാതത്തില്‍ പമ്പുഹൗസിന്‍റെ കൈവരികള്‍ തകര്‍ന്നിരുന്നു. ഇത് ഇതുവരെ പുനുരുദ്ധരിച്ചിട്ടില്ല. വെള്ളപ്പൊക്ക സമയത്ത് നദിയിൽ കൂടി പദ്ധതി പ്രദേശത്തേയ്ക്ക് വൻമരങ്ങൾ കടപുഴകി ഒഴുകി വരുന്നത് പതിവാണ്. അവയിൽ വലുത് പെരുന്തേനരുവിയിലുള്ള പമ്പ് ഹൗസിൽ അതി ശക്തിയായി തട്ടി നിൽക്കും. ഇത് കിണറിന്‍റെ ബലക്ഷയത്തിന് കാരണമാകും. പിന്നീട് അവിടെ തന്നെ വർഷങ്ങളോളം കിടക്കുന്നതോടെ ബലക്ഷയം വര്‍ദ്ധിക്കുകയും ചെയ്യും.

ഓരോ പ്രളയത്തിലും ഇവ ഉയർന്ന് പമ്പ് ഹൗസിന്റെ ഭിത്തിയിൽ പ്രഹരം ഏൽപ്പിച്ചു കൊണ്ടിരിക്കും. വേനൽക്കാലത്ത് അരുവിയിൽ വെള്ളമില്ലാത്തതിനാൽ ഇവ ശാന്തമായി കിടക്കും. ഇപ്പോൾ ഒരു കൂറ്റൻ മരം ഉണങ്ങി ചെതുക്കിച്ച് സമീപത്ത് കിടപ്പുണ്ട്. റാന്നി താലൂക്കിലെ നദികളിലെ പാലങ്ങളിലെ തൂണുകളിലും ഇത്തരത്തിൽ മരങ്ങളും തടികളും കുത്തൊഴുക്കിൽ ഒഴുകിയെത്തി തട്ടി നിൽക്കാറുണ്ട്. ചിലത് പിന്നീടുള്ള ഒഴുക്കിൽ മാറി പോകാറുണ്ട്. യഥാസമയം ഇവ നീക്കം ചെയ്താൽ ബലക്ഷയങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാം.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആന്റോ ആന്റണിയുടെ വിജയം സുനിശ്ചിതമെന്ന് തെളിയിച്ച് പര്യടനം അബാൻ ജംഗ്ഷനിൽ കൊട്ടിക്കലാശത്തോടെ സമാപിച്ചു

0
പത്തനംതിട്ട: ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ വിജയം സുനിശ്ചിതമെന്ന്...

പിതാവിന്റെ ഓപ്പൺ വോട്ട് രേഖപ്പെടുത്തുന്നതിനിടെ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി മകൻ ; കേസ്, ഫോൺ...

0
കോഴിക്കോട്: 'വീട്ടിൽ നിന്നും വോട്ട്' സേവനം ഉപയോഗപ്പെടുത്തി പിതാവ് ഓപ്പൺ വോട്ട്...

കോന്നിയിൽ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ ആൾ വാഹനത്തിൽ നിന്ന് വീണ് മരിച്ചു

0
പത്തനംതിട്ട: പത്തനംതിട്ട പൂങ്കാവിൽ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങവേ വാഹനത്തിൽ നിന്ന് വീണ്...

തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ; നാളെ രാവിലെ എട്ട് മണി മുതൽ ആരംഭിക്കും

0
തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം...