രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് കോടതി സ്‌റ്റേ ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരള കോണ്‍ഗ്രസ് തര്‍ക്കത്തില്‍ ഹൈക്കോടതി ഇടപെടല്‍. രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് കോടതി സ്‌റ്റേ ചെയ്തു. ഒരു മാസത്തേക്കാണ് സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. വിഷയത്തില്‍ പിജെ ജോസഫിന്റെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

വസ്തുതകള്‍ പരിശോധിക്കാതെയാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനത്തിലെത്തിയതെന്ന് ആരോപിച്ചാണ് ജോസഫ് ഹര്‍ജി നല്‍കിയത്. കെഎം മാണിയുടെ മരണത്തെത്തുടര്‍ന്ന് യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് ആരെന്ന തര്‍ക്കം നിലനില്‍ക്കെ കഴിഞ്ഞയാഴ്ചയാണ് രണ്ടില ചിഹ്നം ജോസ് കെ മാണി പക്ഷത്തിനു നല്‍കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിച്ചത്. കമ്മീഷണര്‍ അശോക് ലവാസയുടെ വിയോജനക്കുറിപ്പോടെയായിരുന്നു തീരുമാനം.

നേരത്തെ ജോസ് കെ മാണിയെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നതില്‍നിന്നു തടയാന്‍ കോടതി വിധിയിലൂടെ ജോസഫിന് കഴിഞ്ഞിരുന്നു. എന്നാല്‍ രണ്ടില ചിഹ്നം ജോസിനു നല്‍കിയതോടെ ബലാബലത്തില്‍ ജോസഫ് പിന്നിലായി. തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ജോസഫ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...