ഫണ്ട് തിരിമറി : പി.ജയരാജന്റെ അനുനയശ്രമം പാളി ; തീരുമാനം മാറ്റാതെ കുഞ്ഞിക്കൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : പയ്യന്നൂരില്‍ 3 ഫണ്ടുകളിലായി ഒരു കോടിയോളം രൂപയുടെ തിരിമറി ആരോപിക്കപ്പെട്ട സംഭവത്തില്‍ നടപടിക്കു വിധേയനായ പയ്യന്നൂര്‍ ഏരിയ സെക്രട്ടറി വി.കുഞ്ഞിക്കൃഷ്ണനെ അനുനയിപ്പിക്കാനുള്ള ശ്രമം വിജയിച്ചില്ല. കുഞ്ഞികൃഷ്ണനുമായി ചര്‍ച്ചക്ക് പി.ജയരാജനെയാണ് പാര്‍ട്ടി നിയോഗിച്ചിരുന്നത്. പയ്യന്നൂര്‍ ഖാദി സെന്ററിലെ പി ജയരാജന്റെ ഓഫീസിലെ ചര്‍ച്ച പത്ത് മിനിട്ട് മാത്രമാണ് നീണ്ടു നിന്നത്.

വിവാദത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നു പറഞ്ഞ കുഞ്ഞിക്കൃഷ്ണന്‍, ഫണ്ട് തിരിമറിയില്‍ പരാതിപ്പെട്ട തന്നെ മാറ്റിയത് അംഗീകരിക്കാനാകില്ലെന്ന നിലപാട് ആവര്‍ത്തിച്ചു. പാര്‍ട്ടി നടപടിക്കു പിന്നാലെ പൊതുപ്രവര്‍ത്തനം നിര്‍ത്തുന്നതായി കുഞ്ഞിക്കൃഷ്ണന്‍ അറിയിച്ചിരുന്നു. പ്രാദേശികമായി ഏറെ ജനപിന്തുണയുള്ള കുഞ്ഞിക്കൃഷ്ണന്റെ പൊതുപ്രവര്‍ത്തനം നിര്‍ത്തുന്നതായുള്ള പ്രഖ്യാപനം പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചു. ഇതിനു പിന്നാലെയായിരുന്നു അനുനയ ശ്രമം. കുഞ്ഞിക്കൃഷ്ണനെതിരെ പാര്‍ട്ടി സ്വീകരിച്ച നടപടിയില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് സിപിഎം നടപടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചെങ്ങന്നൂർ നഗരസഭാപരിധിയിൽ 140 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങൾ പിടിച്ചെടുത്തു

0
ചെങ്ങന്നൂർ: നഗരസഭാപരിധിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഏകദേശം 140 കിലോയോളം നിരോധിത...

കൊറിയർ വഴി ഹൈബ്രിഡ് കഞ്ചാവും രാസലഹരിയും കടത്തിയ കേസിൽ ജിം ഉടമയും ഫിറ്റ്നസ് ട്രെയിനറും...

0
തൃശൂർ: തൃശൂരിൽ കൊറിയർ വഴി ഹൈബ്രിഡ് കഞ്ചാവും രാസലഹരിയും കടത്തിയ കേസിൽ ജിം...

ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് വിദ്യാർത്ഥി ഐക്യത്തിന്റെ ചരിത്രവിജയമെന്ന് സിപിഎം

0
ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

ഇതൊരു ചരിത്ര ദിനമാണെന്നും രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ നിർണായക നിമിഷമാണിതെന്നും പ്രിയങ്ക ഗാന്ധി

0
കൽപ്പറ്റ: നീറ്റ് ക്രമക്കേടുകൾക്കെതിരായ പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ...