കൗൺസിലർമാർ പ്രതിപക്ഷത്തിനൊപ്പം ; സി.പി.എമ്മിൽ അസ്വാരസ്യം പുകയുന്നു

For full experience, Download our mobile application:
Get it on Google Play

മുക്കം : അസി. എന്‍ജിനീയര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ സ്ഥിരംസമിതി ചെയര്‍പേഴ്‌സന്‍ ഉള്‍പ്പെടെ രണ്ട് കൗണ്‍സിലര്‍മാര്‍ പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന് വോട്ടു ചെയ്ത സംഭവത്തില്‍ സി.പി.എമ്മില്‍ അസ്വാരസ്യം. ഭരണം താങ്ങിനിര്‍ത്തുന്ന ലീഗ് വിമതന്റെ അമിതാധികാര പ്രയോഗത്തില്‍ പ്രതിഷേധിച്ച്‌ മനഃപൂര്‍വം പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന് വോട്ടു ചെയ്യുകയായിരുന്നെന്ന് വോട്ടു മാറി ചെയ്ത അംഗത്തിന്റെതെന്ന് കരുതുന്ന ശബ്ദ സന്ദേശം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇതിനു പുറമെ ഭരണത്തിനും ചെയര്‍മാനുമെതിരെ പ്രതിപക്ഷം ഇതു രാഷ്ടീയ ആയുധമാക്കി രംഗത്തിറങ്ങിയിട്ടുമുണ്ട്. എന്നിട്ടും പാര്‍ട്ടി നേതൃത്വം അനങ്ങാത്തതില്‍ ഒരുവിഭാഗം ജനപ്രതിനിധികളും പ്രവര്‍ത്തകരും പ്രതിഷേധത്തിലാണ്.

നഗരസഭയില്‍ അധികാരം ഏറ്റതു മുതല്‍ കൗണ്‍സിലര്‍മാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന അസ്വസ്ഥതകളാണ് ഇപ്പോള്‍ മറ നീക്കി പുറത്തുവന്നിരിക്കുന്നത്. വര്‍ഷങ്ങളായി പഞ്ചായത്തിലും നഗരസഭയിലും അംഗങ്ങളായും മറ്റുസ്ഥാനങ്ങള്‍ വഹിച്ചും പരിചയമുള്ള വനിത നേതാക്കളെ തഴഞ്ഞ് വൈസ് ചെയര്‍പേഴ്സന്‍ സ്ഥാനത്തേക്ക് പുതുമുഖത്തെ പരിഗണിച്ചതു മുതല്‍ ലീഗ് വിമതനു വിധേയപ്പെടുന്നതിലെ വിയോജിപ്പുവരെ നീളുന്നതാണ് സി.പി.എം അംഗങ്ങള്‍ക്കിടയിലെ പടലപ്പിണക്കം.

അസി. എന്‍ജിനീയര്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണെന്നും കേസ് നടപടികളുമായി ബന്ധപ്പെട്ട് ചെയര്‍മാന്‍ ആവശ്യപ്പെട്ട രേഖകള്‍ നല്‍കിയില്ലെന്നും കാണിച്ച്‌ അദ്ദേഹത്തിനെതിരെ നടപടി ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ശനിയാഴ്ചയാണ് പ്രത്യേക കൗണ്‍സില്‍ യോഗം ചേര്‍ന്നത്. ഉദ്യോഗസ്ഥനെതിരെ സര്‍വീസ് നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച്‌ നടപടി സ്വീകരിക്കണമെന്നും സെക്രട്ടറി ഇല്ലാത്ത സാഹചര്യത്തില്‍ സാമ്പത്തിക വര്‍ഷാവസാനം എ.ഇയെ മാറ്റുന്നത് പദ്ധതികളെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി വെല്‍ഫെയര്‍ പാര്‍ട്ടി, യു.ഡി.എഫ് അംഗങ്ങള്‍ നടപടി നീക്കത്തെ എതിര്‍ത്തു. ഇതോടെ അജണ്ട വോട്ടിനിട്ടു. സ്ഥിരംസമിതി ചെയര്‍പേഴ്സന്‍ പ്രജിത പ്രദീപും മുതിര്‍ന്ന അംഗം വളപ്പില്‍ ശിവനും പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന് നടപടി നീക്കത്തിനെതിരെ കൈ പൊക്കി. ഇതോടെ 14നെതിരെ 16 വോട്ടുകള്‍ക്ക് ഭരണപക്ഷ നീക്കം പരാജയപ്പെടുകയായിരുന്നു.

33 അംഗ കൗണ്‍സിലില്‍ 15 അംഗങ്ങളുള്ള സി.പി.എം, ലീഗ്‌ വിമതന്‍ അബ്ദുല്‍ മജീദിന്റെ പിന്തുണയോടെയാണ് ഭരണം നടത്തുന്നത്. ലീഗ്‌ വിമതന്റെ മുന്നില്‍ നിലപാടുകള്‍ പണയപ്പെടുത്തി പാര്‍ട്ടി അധികാരത്തില്‍ കടിച്ചു തൂങ്ങുകയാണെന്ന ആക്ഷേപമാണ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധത്തിന് കാരണമായി പറയപ്പെടുന്നത്. തങ്ങളുടെ ഡിവിഷനുകളില്‍ പരിമിതമായ ഫണ്ടുകള്‍ വകയിരുത്തുമ്പോള്‍, എം.എല്‍.എ ഫണ്ടുള്‍പ്പെടെ വന്‍ തുക മജീദ് വിലപേശി വാങ്ങിക്കുകയാണെന്നും അവര്‍ക്ക് പരാതിയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...