നൂര്‍ബിന റഷീദിനെതിരെ കടുത്ത നടപടിയിലേക്ക് നീങ്ങാനൊരുങ്ങി പാര്‍ട്ടി നേതൃത്വം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുസ്ലീം ലീഗിനെതിരെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച നൂര്‍ബിന റഷീദിനെതിരെ കടുത്ത നടപടിയിലേക്ക് നീങ്ങാനൊരുങ്ങി പാര്‍ട്ടി നേതൃത്വം. അച്ചടക്ക ലംഘനം നടത്തിയതിന് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. നൂര്‍ബിനയുടെ പ്രസ്താവന വനിതാ ലീഗിന്റെ പൊതുനിലപാടായി കാണാന്‍ സാധിക്കില്ലെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിശദീകരണം.  അച്ചടക്കമില്ലായ്മ വച്ചുപൊറുപ്പിക്കില്ലെന്ന് ഇന്നലെ തന്നെ മുസ്ലീം ലീഗ് അധ്യക്ഷന്‍ പിഎംഎ സലാം വ്യക്തമാക്കിയിരുന്നു. നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനം ഉന്നയിച്ച ശേഷമാണ് വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം നൂര്‍ബിന റഷീദ് രാജിവെച്ചത്.

ഫാത്തിമ തെഹ്ലിയക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് നൂര്‍ബിന റഷീദ് ഉയര്‍ത്തിയത്. മുസ്ലിം ലീഗ് പാര്‍ട്ടി വിടുന്നില്ലെന്നും ലീഗില്‍ തുടരാനാവുമെന്ന് കരുതുന്നുവെന്നും നാളത്തെ കാര്യം പറയാനാവില്ലെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഹരിതവിവാദം സൃഷ്ടിച്ചയാളാണ് ഫാത്തിമ തെഹ്ലിയ. തലമുറ മാറ്റം വേണമെങ്കില്‍ ഒരുപാട് കുട്ടികള്‍ ഉണ്ടായിരുന്നു. എന്തുകൊണ്ട് അവരെ പരിഗണിച്ചില്ലെന്ന് നൂര്‍ബിന ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാണിജ്യ വിക്ഷേപണ വാഹനങ്ങളുടെ നിർമ്മാണം സ്വകാര്യ കമ്പനികൾക്ക്; ഐഎസ്ആർഒ ഇനി ഗവേഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും

0
ന്യൂഡല്‍ഹി: വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹങ്ങളും നിര്‍മിക്കുന്നതില്‍ നിന്നും ഐഎസ്ആര്‍ഒ പൂര്‍ണമായും പിന്മാറുന്നുവെന്ന്...

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...