പാർട്ടി ഓഫിസ് അധികാര കേന്ദ്രമല്ല ; സർക്കാർ ഓഫിസുകളായി മാറരുതെന്ന് കോടിയേരി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: പാർട്ടി ഓഫിസ് അധികാര കേന്ദ്രമായി മാറരുതെന്ന്  കോടിയേരി ബാലകൃഷ്ണൻ. സർക്കാർ ഓഫിസുകൾ വഴി ചെയ്യേണ്ട കാര്യങ്ങൾ പാർട്ടി ഓഫിസുകൾ വഴി പാടില്ലെന്നും  കോടിയേരി പറഞ്ഞു. ഗവർമെന്‍റ് ചെയ്യേണ്ട കാര്യങ്ങൾ പാർട്ടി തന്നെ ചെയ്യാൻ പാടില്ല. അതിനൊരു വേർതിരിവ് വേണം. എന്നാല്‍ ജനങ്ങള്‍ക്ക് പാര്‍ട്ടിയെ സമീപിക്കാം. പാര്‍ട്ടിയില്‍ വന്നുചേരുന്ന പ്രശ്നങ്ങള്‍ ഗവണ്‍മെന്‍റിന്‍റെ ശ്രദ്ധയില്‍ പെടുത്താം. രണ്ടും തമ്മിൽ വേർതിരിവില്ലെങ്കിൽ ഭാവിയിൽ പ്രത്യാഘാതങ്ങളുണ്ടാകും. രണ്ടാമൂഴം വന്നതിനാല്‍ പ്രാദേശികമായ അധികാരകേന്ദ്രമായി പാര്‍ട്ടി മാറാന്‍ പാടില്ല

കെ.കെ. ശൈലജയെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിനെ കോടിയേരി ന്യായീകരിച്ചു. മുഖ്യമന്ത്രി ഒഴികെ എല്ലാവരെയും മാറ്റിയിട്ടുണ്ട്. ഒരാൾക്ക് ഇളവ് നൽകിയാൽ എല്ലാവർക്കും നൽകേണ്ടിവരും. എല്ലാവർക്കും ബാധകമാകുന്ന തീരുമാനമാണ് പാർട്ടി കൈക്കൊണ്ടത്. പുതിയ ആളുകൾ വന്നാൽ ഒരു മാറ്റമുണ്ടാകും. ആ മാറ്റം എല്ലാ മേഖലയിലുമുണ്ടെന്നും കോവിഡ് കാലമായതിനാൽ മാറ്റം പുറത്ത് പ്രകടമാകാൻ സമയമെടുക്കുമെന്നും കോടിയേരി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...