പിഎസ്‌സിയെ നോക്കുകുത്തിയാക്കി പാർട്ടി വക നിയമനങ്ങൾ ; പ്രിൻസിപ്പാൾ നിയമനത്തിൽ സർക്കാരിന്റെ ഫ്യൂസൂരി ട്രിബ്യൂണൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബന്ധു നിയമനവും പിന്‍വാതില്‍ നിയമനവും അലങ്കാരമായി കൊണ്ടുനടക്കുന്ന സ്വഭാവമാണ് നിലവിൽ സിപിഎമ്മിന്‍റേത്. ഒന്നാം പിണറായി സര്‍ക്കാരില്‍ തുടങ്ങിയ നിയമന വിവാദങ്ങള്‍ ഇന്നും ഇടതടവില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സിപിഎം നേതാക്കളുടെ ഭാര്യമാരും ബന്ധുക്കളുമെല്ലാം അനധികൃതമായി നിയമനം നേടുന്നത് വലിയ രാഷ്‌ട്രീയ വിവാദത്തിലേയ്‌ക്ക് നയിച്ചുവെങ്കിലും ഇപ്പോഴും നിലപാട് മാറ്റാന്‍ പാര്‍ട്ടി തയ്യാറാകുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. ഇതോടെ മിടുക്ക് തെളിയിച്ച് അര്‍ഹതപ്പെട്ട സ്ഥാനം സ്വന്തമാക്കുക എന്ന മാനദണ്ഡങ്ങള്‍ കാറ്റിൽ പറത്തി പാര്‍ട്ടി കൊടി പിടിച്ചവര്‍ക്ക് ഒന്നാം സ്ഥാനം കല്‍പ്പിക്കുന്ന അവസ്ഥയാണ് കേരളത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്. നിലവില്‍ പുകഞ്ഞെരിയുന്ന പ്രിന്‍സിപ്പാള്‍ നിയമന വിവാദം ഇതിന് ഏറ്റവും ഒടുവിലെ ഉദാഹരണവുമാണ്.

സര്‍ക്കാര്‍ ആര്‍ട്‌സ്‌ ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പാള്‍ നിയമനത്തിനായി മുമ്പ് യുജിസി റെഗുലേഷന്‍ പ്രകാരം രൂപവത്‌കരിച്ച സെലക്ഷന്‍ കമ്മിറ്റി 43 പേരുടെ പട്ടിക തയ്യറാക്കിയിരുന്നു. ഇത് ഡിപ്പാര്‍ട്‌മെന്‍റില്‍ പ്രൊമോഷന്‍ കമ്മിറ്റി അംഗീകരിക്കുകയും നിയമനത്തിന് കോളജ് വിദ്യാഭ്യാസ ഡയറക്‌ടര്‍ ശുപാര്‍ശയും ചെയ്‌തിരുന്നു. എന്നാല്‍ ഈ പട്ടികയില്‍ തിരുത്തല്‍ വരുത്താന്‍ മന്ത്രി ആര്‍ ബിന്ദു ഇടപെട്ടു എന്ന വിവരാവകാശ രേഖകള്‍ പുറത്തുവന്നതോടെയാണ് കാര്യങ്ങൾ തിരിയുന്നത്. മാത്രമല്ല പ്രിന്‍സിപ്പാള്‍ നിയമനത്തില്‍ മന്ത്രി അനധികൃതമായി ഇടപെടുന്നുണ്ടെന്ന് ഇക്കഴിഞ്ഞ മെയ്‌ മാസം 17ന് തന്നെ പ്രതിപക്ഷം ആരോപണവും ഉന്നയിച്ചിരുന്നു. ആരോപണങ്ങള്‍ നിസംശയം ശരിവെയ്‌ക്കുന്നതായിരുന്നു പിന്നീട് പുറത്തുവന്ന വിവരാവകാശ രേഖകള്‍.

പ്രിന്‍സിപ്പാള്‍ നിയമന വിവാദം കോടതി കയറിയപ്പോള്‍ മന്ത്രിക്ക് തിരിച്ചടിയായി. ഒടുവില്‍ സെലക്ഷൻ കമ്മിറ്റി അംഗീകരിച്ച 43 പേരെയും രണ്ട് ആഴ്‌ചയ്‌ക്കുള്ളിൽ നിയമിക്കാൻ സർക്കാരിന് ട്രിബ്യൂണൽ ഉത്തരവും നല്‍കി. ഇവരെ താത്‌കാലികമായിട്ടാവണം നിയമിക്കേണ്ടതെന്നും കോടതി നിർദേശിച്ചിരുന്നു. 77 പേരുടെ മൊത്ത ഒഴിവിലേക്ക് ബാക്കി വരുന്ന 23 പേരുടെ ലിസ്‌റ്റില്‍ യുജിസി നിബന്ധനകൾ പാലിച്ചുകൊണ്ട് നിയമനം പൂർത്തിയാക്കണമെന്ന് അഡ്‌മിനിസ്ട്രറ്റീവ് ട്രിബ്യൂണലിന്‍റെ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാൽ പ്രിൻസിപ്പാള്‍ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ എക്‌സിക്യൂഷൻ പെറ്റീഷൻ അടക്കമുള്ള രേഖകൾ അഡീഷണൽ സെക്രട്ടറി ഹരികുമാർ കോടതിയില്‍ നേരിട്ട് ഹാജരാക്കിയിരുന്നു.

രേഖകൾ അപൂർണമെന്ന് കോടതി വാക്കാൽ അറിയിക്കുകയായിരുന്നു. പിന്നാലെ ഉത്തരവും എത്തി. എന്നാൽ ട്രിബ്യൂണലിന്‍റെ വിധി അംഗീകരിക്കുമെന്നും അർഹരായവർക്ക് പ്രിൻസിപ്പാള്‍ നിയമനം ലഭിക്കണമെന്നാണ് സർക്കാർ നിലപാടെന്നും വിധിയുടെ പൂര്‍ണ വിവരം ലഭിച്ച ശേഷം ബാക്കി കാര്യങ്ങള്‍ വ്യക്തമാക്കാമെന്നും പറഞ്ഞ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു തത്കാലം കൈകഴുകി ഒഴിഞ്ഞു. ഇതിനൊപ്പം നിലവില്‍ ഒന്‍മ്പത് സര്‍വകലാശാലകളിലാണ് വിസിമാരുടെ ഒഴിവു വന്നിരിക്കുന്നത്. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ഇത്തരമൊരു ഒഴിവ് ഉണ്ടാകുന്നത് ഇതാദ്യമായാണ്. ബന്ധു നിയമന വിവാദവും തുടര്‍ന്നുള്ള പ്രതിഷേധങ്ങളും കത്തിപ്പടരുമ്പോള്‍ സ്വന്തക്കാരെ വിസിമാരായി നിയമിക്കാന്‍ പറ്റില്ലെന്ന് മനസിലാക്കിയ സര്‍ക്കാര്‍ ഇന്‍ ചാര്‍ജുകാരെ വെച്ചിരിക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

തെറ്റുകൾ സംഭവിക്കുന്നത് സ്വഭാവികമാണ്. എന്നാല്‍ തെറ്റുകള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുമ്പോഴാണ് അത് ബോധപൂര്‍വമാവുന്നത്. പിന്‍വാതില്‍ നിയമനവും ബന്ധു നിയമനങ്ങളുമൊക്കെ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കുമ്പോഴും വീണ്ടും ഞങ്ങളത് ആവര്‍ത്തിക്കും എന്നാണ് സിപിഎം ഇതിലൂടെ എല്ലാം പറയാതെ പറയുന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യയ്‌ക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമനം നല്‍കാന്‍ ശ്രമിച്ചത് മുതല്‍ അനധികൃത നിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവെച്ച് ഒഴിയേണ്ടി വന്ന ഇപി ജയരാജനും കെടി ജലീലും മുതല്‍ പാര്‍ട്ടിക്ക് നിയമന തിരിമറികളിൽ പറയുവാന്‍ ഏറേയുണ്ട്. ഇത്തരത്തിലെങ്കില്‍ പിഎസ്‌സി പോലുള്ള പരീക്ഷകളുടെ പ്രസക്തി എന്താണെന്നും സര്‍ക്കാര്‍ വ്യക്തമാക്കേണ്ടിയിരിക്കുന്നു. കഷ്‌ടപ്പാടുകള്‍ക്കിടയിലും പഠിച്ച് നേടുന്ന റാങ്കുകള്‍ വാങ്ങിയവരുടെ പട്ടികകൾ പൂഴ്ത്തിവെച്ച് പാര്‍ട്ടിക്ക് വേണ്ടി മുദ്രാവാക്യം വിളിച്ചവരെ അര്‍ഹതയില്ലാത്ത സ്ഥാനം അലങ്കരിക്കാന്‍ സര്‍ക്കാര്‍ സമ്മതം മൂളുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്. ആരോപണങ്ങള്‍ എത്ര തന്നെ പുറത്തുവന്നാലും തങ്ങള്‍ കുലുങ്ങുകയില്ല എന്ന നിലപാടാണ് സിപിഎമ്മിന്റേത് എന്നതിന് ഏറ്റവും ഒടുവിലെ ഉദാഹരണമാണ് പ്രിന്‍സിപ്പാള്‍ നിയമന വിവാദവും അടിവരയിടുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരണം ആരംഭിച്ചു ; ലക്ഷ്യങ്ങള്‍ വിവരിച്ച്‌ മുഖ്യമന്ത്രി

0
തിരുവനന്തപുരം : യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരണം ആരംഭിച്ചു. ചെയറിലെത്തിയ...

‘ലോസ്റ്റ് കനേഡിയൻസ് ’ നിയമപ്രകാരം നൽകിയ പൗരത്വ സർട്ടിഫിക്കറ്റുകൾ സസ്‌പെൻഡ് ചെയ്ത് കാനഡ ;...

0
ഒട്ടാവ: ‘ലോസ്റ്റ് കനേഡിയൻസ് ’ നിയമഭേദഗതിയുടെ അടിസ്ഥാനത്തിൽ പൗരത്വം നേടിയ ആയിരക്കണക്കിന്...

നാറാണംമൂഴി ഗ്രാമപഞ്ചായത്തില്‍ പുഷ്പ കൃഷി ആരംഭിച്ചു

0
അത്തിക്കയം : വരാനിരിക്കുന്ന ഓണാഘോഷത്തിന് ആവശ്യമായ പൂക്കളുടെ കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക...

ലക്ഷങ്ങളുടെ ഹെറോയിൻ കണ്ടെടുത്തു ; ബംഗാൾ സ്വദേശി പിടിയിൽ

0
തിരുവനന്തപുരം: കാട്ടാക്കട തച്ചോട്ടുകാവിൽ ലക്ഷങ്ങളുടെ ഹെറോയിനുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ. തച്ചോട്ടുകാവ്...