പരുമല പള്ളി – പനയന്നാർകാവ് റോഡ് നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് അറ്റകുറ്റപ്പണി നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തകർന്നടിഞ്ഞ പരുമല പള്ളി – പനയന്നാർകാവ് റോഡ് നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് അറ്റകുറ്റപ്പണി നടത്തി. കലാ -സാംസ്കാരിക വേദിയായ റെഡ്സ്റ്റാറിന്റെ നേതൃത്വത്തിലാണ് നാട്ടുകാർ റോഡിന്റെ അറ്റകുറ്റപ്പണി നടത്തിയത്. ഈ റോഡിലെ കലുങ്കിന്റെ സമീപത്തായി വലിയ കുഴികളും വെള്ളകെട്ടും മൂലം മാസങ്ങളായി ഗതാഗതം തടസപ്പെട്ടിരുന്നു. നാട്ടുകാർ പലതവണ റോഡ് താറുമാറായി കിടക്കുന്നത് സംബന്ധിച്ച് അധികൃതർക്ക് പല നിവേദനങ്ങൾ നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ജില്ലാ പഞ്ചായത്ത് ഈ റോഡിന്റെ പുനർനിർമ്മാണത്തിനായി 11 ലക്ഷം അനുവദിക്കുകയും ടെൻഡർ ക്ഷണിക്കുകയും ചെയ്തുവെങ്കിലും കരാർ ഏറ്റെടുക്കാൻ ആരും മുന്നോട്ട് വന്നില്ല.

കടപ്ര പഞ്ചായത്തും റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും പണി നടന്നില്ല. റെഡ്സ്റ്റാർ രക്ഷാധികാരി ഡൊമിനിക് ജോസഫിന്റെ നേതൃത്വത്തിൽ ബേബി കുളത്തിൽ, പി.സി. ആനന്ദൻ, ജോജി ജോൺ, അജി കെ. ജോർജ്, കെ.ടി. സന്തോഷ്, ബിജു മാത്യു, ജയ്സൺ വി. ജോൺ എന്നിവരുടെ സംഘമാണ് റോഡിന്റെ അറ്റകുറ്റപ്പണികൾ ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശക്കെതിരെ സിപിഎം പോളിറ്റ്...

0
ന്യൂഡൽഹി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന...

പട്ടയ ഭൂമിയിലെ മരം മുറിച്ചതില്‍ വനം വകുപ്പ് എടുത്ത കേസ് പിന്‍വലിക്കും

0
ഇടുക്കി: പട്ടയ ഭൂമിയിലെ മരം മുറിച്ചതില്‍ വനം വകുപ്പ് എടുത്ത കേസ്...

വൈദ്യുതി നിയന്ത്രണം ഫീഡർ തലത്തിൽ മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം നാളെ മുതൽ നിലവിൽ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധി കേരളം മാത്രം നേരിടുന്ന...

കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
ആലപ്പുഴ: ആലപ്പുഴയിലെ കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്...