പരുന്തുംപാറയെ ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു ; ടൂറിസം വകുപ്പിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് പീരുമേട് റിസോര്‍ട്ട് ഓണേഴ്സ് അസോസിയേഷന്‍

For full experience, Download our mobile application:
Get it on Google Play

പീരുമേട് : ദിവസേന ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ എത്തുന്ന പരുന്തുംപാറയെ ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ച ടൂറിസം വകുപ്പിന്റെ നടപടിയെ പീരുമേട് റിസോര്‍ട്ട് ഓണേഴ്സ് അസോസിയേഷന്‍ സ്വാഗതം ചെയ്തു. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നുവെന്നും പീരുമേട്, കുട്ടിക്കാനം എന്നീ സ്ഥലങ്ങളില്‍ ടൂറിസം വികസന പദ്ധതികള്‍ നടപ്പിലാക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നുവെന്നും പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം, ജനറല്‍ സെക്രട്ടറി കെ.സോമന്‍, ട്രഷറര്‍ അരുണ്‍ ജോസഫ് എന്നിവര്‍ പറഞ്ഞു.

ഇടുക്കി ജില്ലയിലെ ചെറിയ സ്ഥലങ്ങള്‍പോലും ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട പരുന്തുംപാറ, കുട്ടിക്കാനം, പീരുമേട് എന്നീ കേന്ദ്രങ്ങള്‍ അവഗണിക്കപ്പെടുകയായിരുന്നു. ഇവിടെ എത്തുന്നവരില്‍ ബഹുഭൂരിപക്ഷവും ആഭ്യന്തര ടൂറിസ്റ്റുകളാണ്. യാതൊരു അടിസ്ഥാന സൌകര്യങ്ങളും ഇവിടെ നിലവിലില്ല. പ്രകൃതിയുടെ തനതായ ഭംഗി നിലനിര്‍ത്തിക്കൊണ്ട് ഇവിടെ വിവിധ പദ്ധതികള്‍ നടപ്പിലാക്കണമെന്നും ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചാല്‍ മാത്രമേ ഇതിന് പരിഹാരം ഉണ്ടാകുകയുള്ളൂവെന്നും പീരുമേട് റിസോര്‍ട്ട് ഓണേഴ്സ് അസോസിയേഷന്‍ നിവേദനത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

പീരുമേട്, കുട്ടിക്കാനം എന്നീ സ്ഥലങ്ങളില്‍ ടൂറിസം വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് പഞ്ചായത്തുമായി ബന്ധപ്പെട്ട് ഭൂമിയുടെ ലഭ്യത പരിശോധിച്ചുവരികയാണെന്നും ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പരുന്തുംപാറ ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചതോടെ ഇവിടേക്ക് വിവിധ ടൂറിസം പദ്ധതികള്‍ താമസിക്കാതെ എത്തുമെന്നാണ് പ്രതീക്ഷ. ഇതോടെ ഈ പ്രദേശത്തിന്റെ മുഖച്ഛായതന്നെ മാറും. കൂടുതല്‍ റിസോര്‍ട്ട്, ഹോം സ്റ്റേ, സര്‍വീസ് വില്ലകള്‍ എന്നിവ ആരംഭിക്കുന്നത് തദ്ദേശീയര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...