പരുന്തുംപാറയെ ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കണം : പീരുമേട് റിസോര്‍ട്ട് ഓണേഴ്സ് അസോസിയേഷന്‍

For full experience, Download our mobile application:
Get it on Google Play

പീരുമേട് : ദിവസേന ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ എത്തുന്ന പരുന്തുംപാറയെ ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് പീരുമേട് റിസോര്‍ട്ട് ഓണേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇടുക്കി ജില്ലയിലെ ചെറിയ സ്ഥലങ്ങള്‍പോലും ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട പരുന്തുംപാറ, കുട്ടിക്കാനം, പീരുമേട് എന്നീ കേന്ദ്രങ്ങളെ ടൂറിസം വകുപ്പ് പൂര്‍ണ്ണമായും അവഗണിക്കുകയായിരുന്നു. ഇതിനുപിന്നില്‍ ചില സ്ഥാപിത താല്‍പ്പര്യക്കാര്‍ ഉണ്ടെന്നും സര്‍ക്കാര്‍ സംവിധാനങ്ങളെ ഇവര്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. പരുന്തുംപാറ, കുട്ടിക്കാനം, പീരുമേട് എന്നീ സ്ഥലങ്ങളില്‍ യാതൊരു അടിസ്ഥാന സൌകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടില്ല. ദിവസേന ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ എത്തുന്ന പരുന്തുംപാറയില്‍ കുടുംബശ്രീയുടെ നേത്രുത്വത്തില്‍ ഒരു ലഘുഭക്ഷണശാല ആരംഭിക്കണമെന്നും മുമ്പ് പോലീസ് എയിഡ് പോസ്റ്റിന് ഉപയോഗിച്ചിരുന്ന കെട്ടിടം ഇതിനായി ഉപയോഗിക്കാമെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

പരുന്തുംപാറയെ ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കുവാനുള്ള അടിയന്തിര നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം. ജില്ലാ ഭരണകൂടവും ടൂറിസം വകുപ്പും ഇക്കാര്യത്തില്‍ അനുഭാവപൂര്‍ണ്ണമായ നടപടികള്‍ കൈക്കൊള്ളണമെന്നും പീരുമേട് റിസോര്‍ട്ട് ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ്  പ്രകാശ് ഇഞ്ചത്താനം, ജനറല്‍ സെക്രട്ടറി  ഡോ.കെ.സോമന്‍, ട്രഷറര്‍ അരുണ്‍ ജോസഫ് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇത്രയ്ക്ക് സംസ്കാര ശൂന്യരാണോ മെൻസ് അസോസിയേഷൻ ഭാരവാഹികൾ ; രൂക്ഷ വിമർശനവുമായി മന്ത്രി ബിന്ദു...

0
തിരുവനന്തപുരം: മെൻസ് അസോസിയേഷൻ ഭാരവാഹികളുടെ ഭാഗത്തുനിന്നുണ്ടായ വിവാദ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ചു...

കുടുംബവഴക്കിനെ തുടർന്ന് കൊലപാതകം; ഇടുക്കിയിൽ അച്ഛനെയും അമ്മയെയും മകൻ കൊലപ്പെടുത്തി

0
നെടുങ്കണ്ടം: ഇടുക്കിയില്‍ മകന്‍ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തി. നെടുങ്കണ്ടം എഴുകുംവയലില്‍ ആണ്...

നിയമസംവിധാനത്തെ വെല്ലുവിളിച്ചതിന് നടപടി; കോതമംഗലം സിഐ ഭീഷണി കേസിൽ അർജുൻ ആയങ്കി റിമാൻഡിൽ

0
കൊച്ചി: കോതമംഗലം സി ഐയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയെ റിമാന്‍ഡ്...

തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇന്ത്യ; സിന്ധു നദീജല കരാർ മരവിപ്പിക്കൽ തുടരുമെന്ന് ഔദ്യോഗിക സ്ഥിരീകരണം

0
ന്യൂഡല്‍ഹി: സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടിയില്‍ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം....