പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം ; 30കാരൻ കൊച്ചിയിൽ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ ഊബർ ഡ്രൈവറായ 30കാരൻ കൊച്ചിയിൽ അറസ്റ്റിൽ. വയനാട് ചീരാൽ സ്വദേശി നൗഷാദിനെയാണ് എറണാകുളം പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. പഠിക്കാൻ മിടുക്കിയായ പെൺകുട്ടി പെട്ടെന്ന് പഠനത്തിൽ പിന്നോക്കം പോയതോടെ മാതാപിതാക്കൾക്ക് തോന്നിയ സംശയവും പിന്നീട് നടത്തിയ ചോദ്യം ചെയ്യലുമാണ് പ്രതിയിലേക്ക് എത്തിച്ചത്. പെൺകുട്ടി പഠനത്തിൽ പിന്നോട്ട് പോയത് ശ്രദ്ധയിൽപെട്ടപ്പോൾ മാതാപിതാക്കൾ കുട്ടിയുടെ ഫോൺ വിളികൾ നിരീക്ഷിച്ചിരുന്നു.

ഈ ഘട്ടത്തിലാണ് വിവാഹിതനും തന്നേക്കാൾ ഇരട്ടി പ്രായമുള്ളതുമായ യുവാവുമായി മകൾ സൗഹൃദത്തിലാണെന്ന് മാതാപിതാക്കൾക്ക് മനസിലായത്. പിന്നാലെ വീട്ടുകാർ പാലാരിവട്ടം പോലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ മൊഴിയെടുത്ത പോലീസ് ലൈംഗികാതിക്രമം നടന്നതായി ബോധ്യപ്പെട്ടതോടെ പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. പ്രണയം നടിച്ച് ഫോൺ വഴി പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കാറിൽ കയറ്റി പ്രതി ലൈംഗികാതിക്രമം നടത്തിയെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ പോക്സോ നിയമത്തിലെ അടക്കം വിവിധ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുൻ ഇടുക്കി എം.എൽ.എ അഡ്വ. ജോസ് കുറ്റ്യാനി അന്തരിച്ചു

0
കോലഞ്ചേരി : ഇടുക്കി മുൻ എം.എൽ.എയും പ്രമുഖ കോൺഗ്രസ് നേതാവുമായ അഡ്വ....

ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്നു

0
കുടയത്തൂർ: സഞ്ചാരികളുടെ ഒഴുക്ക് തുടരുന്ന ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന...

ഉത്തർപ്രദേശിൽ ബസ് ഡിവൈഡറിലിച്ച് നാല് പേർ മരണപ്പെട്ടു

0
ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പതിൽ ബസ് ഡിവൈഡറിലിച്ച് നാല് പേർ മരണപ്പെട്ടു. തിങ്കളാഴ്ച...

കാലിക്കറ്റ് സർവകലാശാലയിലെ 4 ലക്ഷത്തിന്റെ ടെലസ്കോപ് മോഷണംപോയി

0
മലപ്പുറം : കാലിക്കറ്റ് സർവകലാശാലയിൽനിന്ന് നാലുലക്ഷം രൂപ വിലവരുന്ന ടെലസ്കോപ്പ് മോഷണം...